ആര്‍.പി.എഫ് ഉദ്യോഗസ്ഥയെ അപമാനിച്ചു; പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും

പാ​ല​ക്കാ​ട്​: ജ​ങ്​​ഷ​ന്‍ സ്​​റ്റേ​ഷ​നി​ല്‍ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യി​ലെ വ​നി​ത കോ​ണ്‍സ്​​റ്റ​ബി​ളി​നെ അ​പ​മാ​നി​ച്ച കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് ഗൂ​ഡ​ല്ലൂ​ര്‍ നാ​ടു​കാ​ണി പ്ലാ​ക്കാ​ട്ടി​ല്‍ ജ​യ​കു​മാ​റി​നെ (44) പാ​ല​ക്കാ​ട് ജൂ​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​രു വ​ര്‍ഷം ക​ഠി​ന ത​ട​വി​നും 500 രൂ​പ പി​ഴ അ​ട​യ്​​ക്കാ​നും ശി​ക്ഷി​ച്ചു.

2016 ജ​നു​വ​രി 21ന് ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​െൻറ പ​രി​ശീ​ല​ന​ത്തി​നാ​യി പാ​ല​ക്കാ​ട് ഡി​വി​ഷ​ന​ല്‍ ഓ​ഫി​സി​ല്‍ എ​ത്തി​യ വ​നി​ത കോ​ൺ​സ്​​റ്റ​ബി​ളി​നെ പ്ര​തി റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​യ​റു​ന്ന ഏ​ണി​പ്പ​ടി​യി​ലാ​ണ് അ​പ​മാ​നി​ച്ച​ത്. മ​ഫ്ടി വേ​ഷ​ത്തി​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലെ കാ​ൻ​റീ​നി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​വു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യും മ​റ്റ് ര​ണ്ട് സ​ഹ ഉ​ദ്യോ​ഗ​സ്ഥ​ക​ളും പ്ര​തി​യെ ത​ട​ഞ്ഞ്​ റെ​യി​ൽ​വേ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സീ​നി​യ​ര്‍ ഗ്രേ​ഡ് അ​സി. പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.