പാലക്കാട്: നാഷനല്‍ കമീഷന് സഫായി കര്‍മചാരി ചെയര്മാന് എം. വെങ്കടേശന് ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു. നഗരസഭയിലെ സുന്ദരം, ശംഖുവാരത്തോട് കോളനികൾ, പാലക്കാട് ഗവ. മെഡിക്കൽ കോളജ് പരിസരം എന്നിവിടങ്ങളിലാണ് ചെയര്മാന് സന്ദർശിച്ചത്. ശുചീകരണ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്ന പരിഹാരം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായാണ് സന്ദര്‍ശനം. തുടര്‍ന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശുചീകരണ തൊഴിലാളികളുമായി ചര്‍ച്ച നടത്തി.
കോവിഡ് കാലത്ത് അവധിയില്ലാതെ ജോലി ചെയ്ത ശുചീകരണ തൊഴിലാളികളുടെ ലീവ് സറണ്ടറുമായി ബന്ധപ്പെട്ട പരാതിയില്‍ പാലക്കാട് നഗരസഭ അധികൃതരില്‍നിന്ന് ചെയര്മാന് വിശദീകരണം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ക്വാര്‍ട്ടേഴ്സ്, സ്ത്രീ തൊഴിലാളികള്‍ക്ക് ശുചിമുറി, പെന്ഷന് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് തൊഴിലാളികളില്‍ നിന്ന് ചോദിച്ചറിഞ്ഞു.
ശുചീകരണ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ലെവല്‍ കമീഷന് ആരംഭിക്കണമെന്ന അഭിപ്രായം ചെയര്മാന് യോഗത്തിൽ മുന്നോട്ടു വെച്ചു. യോഗത്തില്‍ ജില്ല കലക്ടര്‍ മൃണ്മയി ജോഷി, ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥ്, സബ് കലക്ടര്‍ ബല്‍പ്രീത് സിങ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.