കോട്ടായി: ഒരു വർഷം മുമ്പ് മരിച്ച മതാവിന്‍റെ ഓർമകളാണ് പ്രവാസിയായ കോട്ടായി കുണ്ടുപറമ്പ് ഇല്ലത്തൊടി വീട്ടിൽ സലീമിന്‍റെ നന്മകളാവുന്നത്. മാതാവ് ആമിനക്കുട്ടിയുടെ ഓർമക്കായി രണ്ട് ലക്ഷം ചെലവിട്ട് കോട്ടായി വറോഡ് ഗവ. എൽ.പി സ്കൂളിൽ ഇദ്ദേഹം കിണർ നിർമിച്ചുനൽകി. മാതാവ് മരിക്കുന്ന സമയത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ വിറ്റും ബാക്കി തുക ചേർത്തുമാണ് കിണർ നിർമിച്ചത്. ഇഷ്ടിക കൊണ്ട് ഉൾവശം കെട്ടിയ കിണറിന് ആൾമറയും ഒരുക്കി.
പി.പി. സുമോദ് എം.എൽ.എ കിണർ സമർപ്പിച്ചു. കോട്ടായി പഞ്ചായത്ത് പ്രസിഡന്‍റ് എ. സതീശ് അധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ദേവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. കുഞ്ഞിലക്ഷ്മി, പഞ്ചായത്തംഗം ലക്ഷ്മിക്കുട്ടി, കോട്ടായി സെന്‍റർ മസ്ജിദ് ഖത്വീബ് അഷ്റഫ് ഫൈസി, സലീം എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂനിഫോം വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.