പട്ടാമ്പി: സമൂഹ മാധ്യമങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൗതുകമായി പ്ലസ്ടു വിദ്യാർഥിനിയുടെ കരവിരുത്. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും ടീ പൗഡർ ആർട്ടിലൂടെ ചിത്രീകരിക്കുന്ന കൊപ്പം മേൽമുറിയിലെ അധ്യാപക ദമ്പതികളുടെ പുത്രി സനയുടെ വിഡിയോ വൈറലായി. ഒരുപിടി ചായപ്പൊടിയിൽനിന്ന് നാലു സ്ഥാനാർഥികളും ചിഹ്നങ്ങളും ഇതിനകം പിറവിയെടുത്തു കഴിഞ്ഞു. പ്രചാരണ ഗാനത്തിെൻറ പശ്ചാത്തലത്തിലാണ് ചിത്രരചന.
മുതുതല പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അമീറ, കൊപ്പം പഞ്ചായത്തിലെ 17ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ധനലക്ഷ്മി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നടുവട്ടം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി കെ.എ. റഷീദ്, വല്ലപ്പുഴ പഞ്ചായത്തിലെ നാലാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥി കെ.സി. നാസർ എന്നിവർക്കും അവരുടെ ചിഹ്നങ്ങൾക്കുമാണ് സനയുടെ വിദഗ്ധ കരങ്ങൾ ജന്മം നൽകിയത്.
മറ്റു പാർട്ടിക്കാർ സമീപിച്ചാലും സർഗാത്മകത പങ്കുവെക്കുമെന്ന് സന പറയുന്നു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി. മുഹമ്മദ്മുസ്തഫയുടെയും നരിപ്പറമ്പ് ഗവ. യു. പി സ്കൂൾ അധ്യാപിക ഫാത്തിമത് സുഹ്റയുടെയും മകളാണ് സന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.