കോട്ടോപ്പാടം: ആത്മീയ പണ്ഡിതന്മാർ വാക്കിലും പ്രവൃത്തിയിലും സംശുദ്ധരായിരിക്കണമെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 50ാം വാർഷികത്തിെൻറ ഭാഗമായി നടത്തിയ ജില്ല ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ട്രഷറർ എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുശാവറ അംഗം എം.വി. ഇസ്മാഈൽ മുസ്ലിയാർ, എം.പി. മുസ്തഫൽ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ, സി.പി. വാപ്പു മുസ്ലിയാർ, കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, സി. മുഹമ്മദാലി ഫൈസി കോട്ടോപ്പാടം, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സി.പി. മുഹമ്മദ് കുട്ടി, ബഷീർ ഫൈസി ആലത്തൂർ, എം.പി. അബ്ദുൽ ഖാദർ ദാരിമി, ടി.എച്ച്. സുലൈമാൻ ദാരിമി കോണിക്കഴി, സി.പി. മുഹമ്മദ് കുട്ടി മുസ്ലിയാർ ചെമ്പുലങ്ങാട്, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂർ, സി. മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ കരീം മുസ്ലിയാർ, ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവർ സംസാരിച്ചു. പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് പതാക ഉയർത്തി. പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കിടി സമാപന പ്രാർഥന നടത്തി. ജില്ല സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ് സ്വാഗതവും വർക്കിങ് സെക്രട്ടറി കെ.സി. അബൂബക്കർ ദാരിമി കച്ചേരിപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.