പാലക്കാട്: മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കണം. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികളെ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. എപ്പോഴും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ പകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
- കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം
- ഇലക്കറികളും പച്ചക്കറികളും കൂടുതല്‍ അടങ്ങുന്ന വീട്ടിലുണ്ടാക്കിയ സമീകൃതാഹാരം കൊടുത്ത് വിടുക.
- ധാരാളം വെള്ളം കുടിക്കണം
- ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.
- ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറിയിൽ പോയ ശേഷവും നിര്‍ബന്ധമായി കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
- പ്രാദേശികമായി കിട്ടുന്ന പഴവര്‍ഗങ്ങള്‍ ധാരാളം നല്‍കുക.
- വിറ്റാമിന്‍ സി കിട്ടാന്‍ കുട്ടികള്‍ക്ക് നാരങ്ങാ വെള്ളം ദിവസവും കൊടുക്കുന്നത് നല്ലതാണ്.
- കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കരുത്.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാന്‍ ശീലിപ്പിക്കുക.
- പനിയുള്ള കുട്ടികളെ സ്കൂളില്‍ അയക്കേണ്ട. കൃത്യമായ ചികിത്സ ഉറപ്പാക്കുക.
- കുട്ടിക്ക് മലിനവെള്ളവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണം.
- അധ്യാപകര്‍ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കണം.
- ആരോഗ്യത്തെ സംബന്ധമായ സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്പ് ലൈന്‍ 'ദിശ'യില്‍ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.