തൃത്താല: കൃഷിഭവന് മുഖേന ലഭിച്ച നെല്‍വിത്തുകളില്‍ പാതിയിലേറേയും മുളച്ചില്ലെന്നത് കര്‍ഷകരെ ദുരിതത്തിലാക്കി. പട്ടിത്തറ കൃഷിഭവന് വഴിയാണ് ഉമ ഇനം നെല്‍വിത്ത് ലഭിച്ചത്.
കോവിഡ്കാലത്ത് പ്രതീക്ഷവെച്ച് പാടത്തേക്കിറങ്ങിയ പട്ടിത്തറയിലെ കർഷകർക്ക് ഇതോടെ ഇരുട്ടടിയായി. തലക്കശ്ശേരി, കോട്ടപ്പാടം, വേങ്ങശ്ശേരി എന്നീ പാടശേഖരങ്ങളിലെ കർഷകർ കൃഷിയിടം ഉഴുതുമറിച്ച് ഞാറ്റടിയിൽ വിത്ത് നനച്ചിട്ടപ്പോൾ വെറും 30 ശതമാനത്തിൽ താഴെ മാത്രമേ മുളച്ചു വന്നുള്ളൂ.
seed did not germinate; Farmers worriedകോട്ടപ്പാടാത്തെ 90 ഏക്കറയോളം വരുന്ന പാടശേഖരവും തലക്കശ്ശേരി പാടശേഖരത്തെ 45 ഏക്കറയും വേങ്ങശ്ശേരി പാടശേഖരത്തെ 30 ഏക്കറയോളം ഭൂമിയിൽ കൃഷിക്കായി ഉമ നെൽ വിത്താണ് നൽകിയത്. വൈകിയ വേളയിൽ ഇനി മറ്റൊരു നെൽ വിത്ത് പരീക്ഷിക്കുക എന്നത് പ്രായോഗികമല്ല. കാലവർഷത്തെയും തുലാവർഷത്തെയും ആശ്രയിച്ചാണ് കൃഷി.
കർഷകർ കൃഷിഭവനെ സമീപിച്ചെങ്കിലും വിത്തിെൻറ പണം തിരികെ തരാമെന്നാണ് പറയുന്നത്. പക്ഷേ, കൃഷി ഉപജീവനമാക്കിയ കർഷകർക്ക് ഇതുവരെ ചെലവഴിച്ച പണവും അധ്വാനവും സഹിക്കാമെന്നുവെച്ചാൽ പോലും ഒരുവർഷത്തെ അവരുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.