വേഗപരിധി കൂട്ടി വില്‍പന; നാല് ഇലക്ട്രിക് സ്‌കൂട്ടർ കടകള്‍ക്ക് നോട്ടീസ്

പാ​ല​ക്കാ​ട്: ലൈ​സ​ന്‍സ് വേ​ണ്ടാ​ത്ത ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി കൃ​ത്രി​മ​മാ​യി വ​ര്‍ധി​പ്പി​ച്ച് വി​ല്‍പ​ന ന​ട​ത്തി​യ ജി​ല്ല​യി​ലെ നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ നോ​ട്ടീ​സ്. നി​ശ്ചി​ത വേ​ഗ​പ​രി​ധി​യും ശേ​ഷി​യും മാ​ത്ര​മു​ള്ള ഇ​ല​ക്ട്രി​ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്‌​ട്രേ​ഷ​നി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍, ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​ശ്ചി​ത പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ ശേ​ഷി​യും ക​രു​ത്തും ന​ല്‍കി വി​ല്‍പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്തൊ​ന്നാ​കെ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച പാ​ല​ക്കാ​ട് ടൗ​ണി​ല്‍ അ​ഞ്ച് ക​ട​ക​ളി​ല്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ ജ​യേ​ഷ് കു​മാ​റി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ല് ക​ട​ക​ളി​ല്‍ കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​ത്.

ഈ ​നാ​ല് ക​ട​ക​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ​ന നി​ര്‍ത്തി​വെ​ക്കാ​ന്‍ നോ​ട്ടീ​സും ന​ല്‍കി. 0.25 കി​ലോ വാ​ർ​ട്സി​ല്‍നി​ന്ന് ഒ​രു കി​ലോ വാ​ര്‍ട്സി​ലേ​ക്ക് മോ​ട്ടോ​റി​ന്റെ ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ക​യും വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍നി​ന്ന് 45 കി​ലോ​മീ​റ്റ​ര്‍ ആ​യി വ​രെ ഉ​യ​ര്‍ത്തി​യാ​ണ് വി​ല്‍പ​ന ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ധി ഉ​യ​ര്‍ത്തി​യാ​ല്‍ റോ​ഡ് സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നും അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്ക​ട​ക്കം ഗു​രു​ത​ര പ​രി​ക്കേ​ല്‍ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച് വാ​ഹ​നം വി​ല്‍പ​ന ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കു​മെ​ന്നും എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ ജ​യേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. എം.​വി.​ഐ ജോ​ഷി തോ​മ​സ്, എ.​എം.​വി.​ഐ​മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, പ്ര​ദീ​പ്, ദീ​പ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Tags:    
News Summary - Selling over speed limits; Notice to four electric scooter shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.