പാലക്കാട്: നഗരസഭ ഭരണസമിതിയിൽ വനിത കൗൺസിലർമാർ അടക്കമുള്ളവരുടെ ചേരിപ്പോരിൽ ഇടപെടാൻ ബി.ജെ.പി നേതൃത്വം. കഴിഞ്ഞദിവസം വിഷയം ചർച്ചചെയ്യാൻ വിളിച്ച പാർലമെൻററി പാർട്ടി യോഗത്തിൽ വനിതകൾ അടക്കം കൗൺസിലർമാർക്കിടയിൽ ഭിന്നിപ്പ് മറനീക്കി പുറത്തുവന്നിരുന്നു. പലരും പരുഷമായ ഭാഷയിൽ പരസ്പരം തർക്കിച്ചത് വാക്കേറ്റത്തിൽ കലാശിച്ചിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ ആർ.എസ്.എസ് അടക്കമുള്ളവർ നിലപാട് കടുപ്പിച്ചതോടെയാണ് ബി.ജെ.പി നേതൃത്വം വിഷയത്തിൽ ഇടെപടുന്നത്.
ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും സംഘടനക്കും ഭരണത്തിനും ചീത്തപ്പേരുണ്ടാക്കിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് സംഘ്പരിവാർ നേതൃത്വം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഭരണസമിതി രൂപവത്കരണത്തോടെ ഉടലെടുത്ത അസ്വാരസ്യങ്ങളും എതിർപ്പും വിഭാഗീയതയിലേക്കടക്കം നീങ്ങുന്നതായി ഒരുവിഭാഗം വിമർശനമുന്നയിക്കുന്നു. നഗരസഭ അധ്യക്ഷ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചവർക്കുണ്ടായ നിരാശയാണ് നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാനം എന്ന് ഒരുവിഭാഗം ആരോപിക്കുേമ്പാൾ തലമുറ മാറ്റത്തിെൻറ പേരുപറഞ്ഞ് ഏതാനും ചിലർ മാത്രം തീരുമാനങ്ങളെടുക്കുകയാണെന്നും പാർട്ടിവേദികളിൽ പോലും ചർച്ചയാക്കുന്നില്ലെന്നും നിരന്തരം അവഗണിക്കുകയാണെന്നും മറുവിഭാഗം പറയുന്നു.
ഇതിനിടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ മുതിർന്ന അംഗങ്ങളിൽ ചിലർക്ക് സംസ്ഥാന നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും സംഘ്പരിവാർ നേതൃത്വം പരിശോധിച്ചുവരുകയാണ്. വിഷയം പാർട്ടിവേദികൾ വിട്ട് പുറത്തുേപാകുന്നതിന് മുമ്പ് പരിഹരിക്കണമെന്ന കർശന നിർദേശം സംഘ്പരിവാർ സംഘടനകൾ നൽകിയതായത് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.