നെല്ലിയാമ്പതി: മേഖലയിൽ കോടമഞ്ഞും തണുപ്പും വർധിച്ചതോടെ അവധി ആഘോഷിക്കാൻ സന്ദർശകരുടെ തിരക്കും വർധിച്ചു. ചാറ്റൽ മഴയും മൂടൽ മഞ്ഞും സന്ദർകരെ ആകർഷിക്കുകയാണ്. ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ നൂറുകണക്കിന് സഞ്ചാരികളാണ് എല്ലാ വർഷവും നെല്ലിയാമ്പതിയിൽ എത്താറുള്ളത്. പതിവു തെറ്റിക്കാതെ ഇത്തവണയും സന്ദർശകരുടെ വാഹനങ്ങളുടെ നീണ്ട നിര നെല്ലിയാമ്പതി റോഡിൽ ഉടനീളം ദൃശ്യമായി. മേഖലയിലെ റിസോർട്ടുകളിലെല്ലാം ഒരാഴ്ച ബുക്കിങ് ഇല്ലെന്നാണ് സൂചന.
അതേസമയം, താഴേക്കിറങ്ങിയ മഞ്ഞും ചാറ്റൽ മഴയും വാഹനമോടിക്കുന്നവരുടെ കാഴ്ചയെ മറയ്ക്കാനിടയുണ്ടെന്നും വാഹനാപകടങ്ങൾ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കാട്ടാന പോലുള്ള വന്യജീവികൾ വഴിയിൽ നിന്നാൽ തിരിച്ചറിയാൻ മഞ്ഞുമൂലം പ്രയാസമുണ്ടാവുമെന്നും ജാഗ്രത വേണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.