പാലക്കാട്: അമ്മ പനി ബാധിച്ച് മരിച്ച വിവരമറിഞ്ഞ മകൻ തൂങ്ങിമരിച്ചു. മണ്ഡലക്കോട് കല്ലൂർക്കാവ് ചിന്ന(75)യാണ് പനി ബാധിച്ച് മരിച്ചത്. അമ്മ മരിച്ചതറിഞ്ഞതോടെ മകൻ ഗുരുവായൂരപ്പനും(40) ജീവനൊടുക്കുകയായിരുന്നു. വീട്ടിൽ രണ്ടുപേരും മാത്രമായിരുന്നു താമസം.
നിർമാണ തൊഴിലാളിയാണ് ഗുരുവായൂരപ്പൻ. കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്നു ചിന്ന. രാത്രി 12 മണിവരെ അമ്മയും മകനും വീട്ടിൽ ടി.വി കണ്ടിരുന്നതായി അയൽപക്കത്ത് താമസിക്കുന്നവർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ഗുരുവായൂരപ്പനെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തി പരിശോധിച്ചപ്പോൾ അമ്മ ചിന്നയെ കിടപ്പു മുറിയിൽ മരിച്ചനിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.