പാലക്കാട്: വയൽവരമ്പുകളിൽ സുരക്ഷിത കൂടൊരുക്കി തൂക്കണാംകുരുവികൾ. വയൽവരമ്പിൽ കരിമ്പനകളിലെ ഓലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഞാറ് വളർന്നുതുടങ്ങുമ്പോൾ ഇവ വ​യ​ലോരത്തെത്തും. പനയോല കീറിയെടുത്ത നാരുകൾകൊണ്ട് വയൽവരമ്പുകളിലെ കരിമ്പനകളിൽ കൂട് നെയ്തെടുക്കും. ആൺകിളിയാണ് കൂട് പണിതുടങ്ങുക. പകുതിയാവുമ്പോൾ പെൺകിളികളും ഒപ്പംകൂടും. മുട്ടയിട്ട് അടയിരിക്കാനുള്ള അറ നെല്ലോലനാരുകൊണ്ട് നെയ്തുണ്ടാക്കും.

കൂട് പൂർണമാകുന്നതിനു മുമ്പേതന്നെ പെൺകിളി മുട്ടയിട്ട് അടയിരുന്നുതുടങ്ങും. ഒറ്റ അറയുള്ള കൂടുകളാണ് സാധാരണ കാണുക. രണ്ടും മൂന്നും അറകളുള്ള കൂടുകളും അപൂർവമായി കാണാറുണ്ട്. എന്നാൽ, ഏറ്റവും താഴെയുള്ള അറയിൽ മാത്രമാണ് മുട്ടയിട്ട് അടയിരിക്കുന്നത്. മുകളിലുള്ള അറയിലേക്കുള്ള വഴി അടച്ച നിലയിലാണുണ്ടാവുക. പെരുമഴയിലും തൂക്കാണാംകുരുവികൾ കൂടൊരുക്കാൻ മുറതെറ്റാതെ വയലുകളിലെത്തും. വിളവെടുപ്പ് കഴിയുന്നതിനിടയിൽ വിരിഞ്ഞിറങ്ങി, കുഞ്ഞുങ്ങളുമായി വയലൊഴിഞ്ഞുപോകും. ഇവയുടെ കൂട് ഇരപിടിയൻ പക്ഷികൾ കടന്നെത്താത്ത വിധം സുരക്ഷിതമാണ്. നെല്ല് ഇതി​െൻറ ആഹാരത്തിൽപെടുമെങ്കിലും കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് പ്രധാനമായും കീടങ്ങളാണ്. 

Tags:    
News Summary - Sparrow in farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.