ശ്രീകൃഷ്ണപുരം: ചില്ലറ വിൽപനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ് സംഘത്തിെൻറ പിടിയിലായി. ഒറ്റപ്പാലം അമ്പലപ്പാറ പിലാത്തറ കുന്നത്ത് വീട്ടിൽ മുഹമ്മദ് നിയാസ് അലി (23), വരോട് കോലോത്തു പറമ്പ് വീട്ടിൽ മുഹമ്മദ് ഫവാസ് (23) എന്നിവരാണ് പിടിയിലായത്.
പാലക്കാട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ കുഴൽമന്ദം റേഞ്ചുമായി ചേർന്ന് മാത്തുർ-ചുങ്ക മന്ദം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കുഴൽമന്ദം ഭാഗത്ത് വിൽപനക്കായി പോവുമ്പോൾ തണ്ണീരംകാട് ഭാഗത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.
മോഷണ ബൈക്കുകൾ ഉപയോഗിച്ചാണ് ഇരുവരുടെയും വിൽപനയെന്ന് എക്സൈസ് പറഞ്ഞു. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ഒറ്റപ്പാലം സ്വദേശിയെ കുറിച്ചുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ചെർപ്പുളശ്ശേരിയിൽനിന്ന് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫവാസ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. എക്സൈസ് ഇൻപെക്ടർ മാരായ വി. അനൂപ്, ജി. സന്തോഷ് കുമാർ, ഇൻറലിജൻസ് ബ്യൂറോയിലെ പ്രിവൻറിവ് ഓഫിസർമാരായ സി. സെന്തിൽകുമാർ, ആർ. റിനോഷ്, എം. യൂനസ്, കെ.എസ്. സജിത്ത്, എം.എസ്. മിനു, റേഞ്ച് ഉദ്യോഗസ്ഥരായ എം.ബി. രാജേഷ്, എം.കെ. മണികണ്ഠൻ, ഷംജിത്, എം.എം. സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.