ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​യു​ടെ 22.37 ല​ക്ഷം ത​ട്ടി​യ​തി​ന് കേ​സ്

ശ്രീ​ക​ണ്ഠ​പു​രം: ലാ​ഭം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ഓ​ണ്‍ലൈ​ൻ വ​ഴി പ്ര​മു​ഖ ക​മ്പ​നി മേ​ധാ​വി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​യു​ടെ 22.37 ല​ക്ഷം ത​ട്ടി. സം​ഭ​വ​ത്തി​ൽ കേ​സ്. ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ തു​ക നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ന​ൽ​കു​മെ​ന്ന സ​ന്ദേ​ശ​മ​നു​സ​രി​ച്ച് 22.37 ല​ക്ഷം രൂ​പ ന​ൽ​കി​യ ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര​യി​ലെ ചൊ​റു​കു​ന്നോ​ന്റ​ക​ത്ത് പു​തി​യ​പു​ര​യി​ല്‍ മു​ഹ​മ്മ​ദ് ഷെ​മീ​മി​ന്റെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. ഓ​ണ്‍ ലൈ​നി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി താ​ന്‍ ബ്ലോ​ക്ക് റോ​ക്ക് മേ​ധാ​വി​യാ​ണെ​ന്നും ക​മ്പ​നി​യു​ടെ ഷെ​യ​ര്‍ ന​ല്‍കാ​മെ​ന്നും പ​റ​ഞ്ഞ​തോ​ടെ മു​ഹ​മ്മ​ദ് ഷ​മീം വി​വി​ധ അ​ക്കൗ​ണ്ട് വ​ഴി പ​ണം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ 29 മു​ത​ല്‍ ജൂ​ലൈ 14 വ​രെ​യാ​ണ് ഇ​ത്ര​യും തു​ക ന​ൽ​കി​യ​ത്. പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് ഷെ​മീം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം ല​ഭി​ച്ച​ത്.

Tags:    
News Summary - Online fraud; Case for cheating 22.37 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.