ശ്രീകൃഷ്ണപുരം: ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധി പടരാൻ സാധ്യതയുള്ളതിനാൽ പരിശോധ ശക്തമാക്കി ആരോഗ്യ വകുപ്പ്.കോട്ടപ്പുറം, കൂട്ടിലക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന റോയൽ ഫ്രഷ് ഫിഷ്സ്റ്റാൾ, സാഹിബാൻ മർച്ചന്റ്, ഹോട്ടൽ ചിത്ര എന്നി സ്ഥാപനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തി. പഞ്ചായത്ത് ലൈസൻസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ. ഗോപാലകൃഷ്ണൻ പഞ്ചായത്ത് ക്ലർക്ക് ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
വടക്കഞ്ചേരി: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 44 സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. വിവിധ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനം പിടിച്ചെടുത്ത് നശിപ്പിച്ചു.
പുകവലി പാടില്ല എന്ന ബോർഡ് ഇല്ലാത്തതിനും പുകവലി പ്രോത്സാഹിപ്പിക്കാൻ സഹായകമാകുന്ന തരത്തിൽ സിഗരറ്റ് ലൈറ്റർ പ്രദർശിപ്പിച്ചതിനും വിവിധ വകുപ്പുകളിലായി 5400 രൂപ പിഴ ഈടാക്കി.
നാലു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പന്നിയങ്കര ടോളിന് സമീപത്തെ മാലിന്യം നീക്കം ചെയ്യിപ്പിച്ചു. പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീഷ്, സന്ധ്യ, രമ്യ,ശരണ്യ എന്നിവർ നേതൃത്വം നൽകി.
അലനല്ലൂർ: ‘ഹെൽത്തി കേരള’യുടെ ഭാഗമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
വട്ടമണ്ണപ്പുറം, കോട്ടപ്പള്ള എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാത്തതും പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത കോർണിഷ് കഫെ സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. പരിശോധന തുടരുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അലനല്ലൂർ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശിവദാസൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.യു സുഹൈൽ.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ജലീൽ, അനുഷ, ശരണ്യ, പഞ്ചായത്ത് ജീവനക്കാരായ നയന, ഷറീന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.