ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിൽനിന്നും വിതരണം ചെയ്യുന്ന ഗോതമ്പിൽ കല്ലും ഗോതമ്പ് തണ്ടും ഉള്ളതായി പരാതി. കേന്ദ്ര സർക്കാർ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച ഗോതമ്പിലാണിത്.
സപ്ലൈക്കോ വഴിയാണ് ഗോതമ്പ് വിതരണത്തിനെത്തുന്നത്. വിതരണത്തിനെത്തിയ ഗോതമ്പിൽ മാലിന്യമുള്ളത് മേൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതായി ഐ.സി.ഡി.എസ് സൂപ്പർ വൈസർ ശാലിനി പറഞ്ഞു. ഉപയോഗ ശൂന്യമായ ഗോതമ്പ് തിരിച്ചെടുത്ത് ഗുണമേന്മയുള്ള ഗോതമ്പ് വിതരണം ചെയ്യണമെന്ന് കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.