മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ലു​ക​ളി​ൽ

പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ

ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണം പിടികൂടി

മണ്ണാര്‍ക്കാട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി സെക്രട്ടറി അറിയിച്ചു. നാസ് ചില്ലീസ് ഹോട്ടല്‍ ആൻഡ് റസ്‌റ്റാറന്റ്, കിഴക്കേപ്പാടന്‍സ് ടേസ്റ്റി വെജിറ്റേറിയന്‍സ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

നാസ് ചില്ലീസ് ഹോട്ടലില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര പദാർഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ലേബല്‍ പതിപ്പിക്കാതെ ഫ്രീസറില്‍ സൂക്ഷിച്ചതിനാണ് കിഴക്കേപ്പാടന്‍സിന് നോട്ടീസ് നല്‍കിയത്.

കോടതിപ്പടി പ്രധാന റോഡിന്റെ ഇടതുഭാഗത്ത് പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും തടസ്സവും ശല്യവും ഉണ്ടാകുന്നരീതിയില്‍ നടപ്പാത കൈയേറി കെ.പി. സ്റ്റോര്‍ എന്ന സ്ഥാപനം പഴവര്‍ഗങ്ങളുടെ ടോയ്‌സുകള്‍ നിരത്തിയത് പിടിച്ചെടുത്ത് പിഴ ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും സെക്രട്ടറി അറിയിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. ശ്രീവത്സന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ പി. സതീഷ്, സിദ്ദീഖ്, ഫെമില്‍ കെ. വര്‍ഗീസ് എന്നിവരാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Stale food seized from hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.