കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്ത് നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൽറാം. കെ.എസ്.യു പാലക്കാട് ജില്ല പ്രസിഡൻറ് കെ.എസ്. ജയഘോഷ് അധ്യക്ഷനായി. രാവിലെ ഒമ്പതിന് ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചിന് അവസാനിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ മാത്യു കെ ജോണ്‍, അസ്ലം പി.എച്ച്, കോണ്‍ഗ്രസ് നേതാക്കളായ പി.സി. ബേബി, ഷിബു സിറിയക്, ജോബി കുരുവിക്കാട്ടില്‍, എന്‍.കെ. രഘുത്തമന്, എം.ആര്. സത്യന് ജില്ല യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്, സി. വിഷ്ണു, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് ഗിരീഷ് ഗുപ്ത, കെ.എസ്.യു ജില്ല ഭാരവാഹികളായ ഗൗജ വിജയകുമാര്‍, അജാസ്, ശ്യാം ദേവദാസ്, ആസിഫ് കാപ്പില്‍, ആദര്‍ശ് മുക്കട, നിഖില്‍ കണ്ണാടി, ജിഷില്‍, ജിഷ്ണു, പി.ടി. അജ്മല്‍, ടിറ്റു വർഗീസ്, സഫിന് ഓട്ടുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
വെൽഫെയർ പാർട്ടി നേതാക്കൾ ഊരുകൾ സന്ദർശിച്ചു
അഗളി: ശിശു മരണം നടന്ന അട്ടപ്പാടി ആദിവാസി ഊരുകൾ വെൽഫെയർ പാർട്ടി സംസ്ഥാന, ജില്ല നേതാക്കൾ സന്ദർശിച്ചു. ആദിവാസി ശിശു മരണങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് സംസ്ഥാന സർക്കാറിന് ഒഴിഞ്ഞു മാറാനാകില്ലെന്നും പോഷകാഹാരക്കുറവു മൂലം കുഞ്ഞുങ്ങൾ മരണപ്പെടുന്ന അത്യന്തം ഗുരുതരമായ പ്രശ്നങ്ങളോടുള്ള സർക്കാറിെൻറ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.
ദീർഘകാലമായി ആദിവാസി ഊരുകളിൽ നിലനിൽക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമഗ്രമായ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കണമെന്നും നേതാക്കൾ പറഞ്ഞു. പട്ടയം ലഭിച്ചിട്ടും ഭൂമി ലഭ്യമാവാത്ത നഞ്ചിയമ്മ ഉൾെപ്പടെ ഉള്ളവരെ നേതാക്കൾ സന്ദർശിച്ച് പാർട്ടിയുടെ പിന്തുണ അറിയിച്ചു. ഈ മാസം തന്നെ അട്ടപ്പാടിയിൽ ആദിവാസി നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ഭൂമി നഷ്ടപ്പെട്ടവരെയും വിളിച്ചു ചേർത്ത് ആദിവാസികളുടെ ഭൂമി അടക്കമുള്ള ജീവിത പ്രശ്നങ്ങളുയർത്തി പാർട്ടി ഇടപെടൽ ശക്തമാക്കുമെന്നും സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. സന്ദർശനത്തിൽ ഭൂസമര സമിതി സംസ്ഥാന കൺവീനർ ശഫീഖ് ചോഴിയക്കോട്, ജില്ല മിഡിയ സെക്രട്ടറി കെ.വി. അമീർ, ജില്ല സമര വകുപ്പ് കൺവീനർ സെയ്ദ് ഇബ്രാഹിം, മണ്ണാർക്കാട് മണ്ഡലം ഭാരവാഹികളായ ജമാൽ, അസീസ് എന്നിവർ സംബന്ധിച്ചു.
അട്ടപ്പാടിയിൽ വംശഹത്യക്കുള്ള നീക്കമെന്ന് കുമ്മനം
അഗളി: ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. വംശഹത്യ നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു. കുമ്മനത്തിെൻറ നേതൃത്വത്തിൽ ബി.ജെ.പി സംഘം ശിശുമരണങ്ങൾ നടന്ന ഊരുകളിലും വിവിധ ഒാഫിസുകളിലും സന്ദർശനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധകൃഷ്ണൻ, റിട്ട. ഹൈകോടതി ജഡ്ജി രവീന്ദ്രൻ, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീളാദേവി, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡൻറ് പള്ളിയറ മുകുന്ദൻ, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യംരാജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.