നെല്ല് സംഭരണം സുഗമമാക്കൽ; സംവിധാനം ഒരുക്കിയെന്ന് സപ്ലൈകോ, ചൂഷണത്തിന് കുറവില്ലെന്ന് കർഷകർ
text_fieldsപാലക്കാട്: ജില്ലയിൽ നെല്ല് സംഭരണം സുഗമവും കാര്യക്ഷമവുമാക്കാൻ സംവിധാനം ഒരുക്കിയെന്ന് സപ്ലൈകോ. 15 പാഡി പ്രൊക്വയർമെന്റ് അസിസ്റ്റന്റുമാരെ അധികമായി നിയമിച്ചു.
കൊയ്ത്ത് കഴിഞ്ഞ് സൂക്ഷിച്ചുവെച്ച നെല്ല് ചാക്കെണ്ണി സ്ലിപ്പ് കൊടുക്കാനായി പഞ്ചായത്തുതലത്തിൽ ഫീൽഡ് സ്റ്റാഫുകളുടെ ടീം രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയെന്നും ആദ്യഘട്ടമെന്ന നിലയിൽ ആലത്തൂർ, കാവശ്ശേരി പഞ്ചായത്തിൽ ടീം സ്ലിപ്പ് നൽകിയെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ എരിമയൂർ, പുതുക്കോട്, കണ്ണമ്പ്ര, കിഴക്കഞ്ചേരി, വണ്ടാഴി, മേലാർകോട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും ടീം സ്ലിപ്പ് വിതരണം ചെയ്യും. മറ്റു പഞ്ചായത്തുകളിലും കൂടുതൽ സ്റ്റാഫിനെ വിന്യസിപ്പിച്ച് സംഭരണം വേഗത്തിലാക്കിയിട്ടുണ്ട്.
ജില്ലയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് സപ്ലൈകോ അടിയന്തര നടപടി സ്വീകരിച്ചത്. ഇടക്കിടെയുണ്ടായ മഴ നെല്ലിന്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്.
ഈർപ്പത്തിന്റെയും കലർപ്പിന്റെയും പേരിൽ കർഷകരും മില്ലുകാരും തമ്മിൽ തർക്കം ഉണ്ടാകാതിരിക്കാൻ ഗുണനിലവാര മാനദണ്ഡപ്രകാരം കിഴിവ് തീരുമാനിച്ച് നൽകിയിട്ടുണ്ട്.
കർഷകർക്ക് നേരിട്ടോ ഫോൺ മുഖേനയോ പരാതി ഉന്നയിക്കാൻ സപ്ലൈകോ ഓഫിസിൽ സംവിധാനമുണ്ട്. 0491 2528553 എന്ന ഫോൺ നമ്പരിൽ കർഷകർക്ക് ബന്ധപ്പെടാം.
ഇതിനകം ജില്ലയിൽനിന്ന് 9482 മെട്രിക് ടൺ നെല്ല് സംഭരിച്ചു. 41 മില്ലുകളാണ് സംഭരണം നടത്തുന്നത്. നിലവിലുള്ള രീതിയിൽ കിലോക്ക് 28 രൂപ 20 പൈസയിൽ കുറയാത്ത സംഭരണ വില നൽകുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാൽ ഉടൻ സംഭരണ വില നിശ്ചയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും സപ്ലൈകോ വ്യക്തമാക്കി.
അതേസമയം സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയും കൃഷിവകുപ്പും മില്ലുകാരും ചേ൪ന്ന് ചൂഷണം ചെയ്യുന്നതായി ക൪ഷക൪ പരാതിപ്പെടുന്നു.
ഒരു ക്വിന്റൽ നെല്ലിന് ചുമട്ടുകൂലി ഇനത്തിൽ സപ്ലൈകോ നൽകുന്നത് 12 രൂപയാണ്. എന്നാൽ ഒരു ക്വിന്റൽ നെല്ലിന് തൊഴിലാളികൾ ചുമട്ടുകൂലി ഇനത്തിൽ വാങ്ങുന്നത് 50 രൂപയാണ്.
സപ്ലൈകോ നൽകുന്ന 12 രൂപ കിഴിച്ച് ബാക്കി തുക ക൪ഷകരാണ് വഹിക്കുന്നത്. നെല്ലിന്റെ കൈകാര്യ ചിലവ് ഇനത്തിൽ മില്ലുടമകൾക്ക് നൽകുന്ന സംഖ്യയിൽ ചുമട്ടുകൂലി നേരത്തെ കൊടുത്തുവന്നതാണ്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട മില്ലുടമകളും ചുമട്ടുതൊഴിലാളികളും ത൪ക്കം പതിവായതോടെ ചുമട്ടുകൂലി മില്ലുടമകളിൽനിന്ന് വേ൪പ്പെടുത്തി ക൪ഷകരുടെ മേൽ അടിച്ചേൽപ്പിച്ചു. വിഷയത്തിൽ ഹൈകോടതിയിൽ കേസ് നടക്കുകയാണ്.
നെല്ല് ചാക്കിലാക്കാൻ മില്ലുകാരാണ് ക൪ഷക൪ക്ക് ചാക്ക് നൽകേണ്ടത്. ഇത് പലയിടത്തും പാലിക്കാറില്ല. ക൪ഷകൻ പണം മുടക്കി ചാക്ക് വാങ്ങറാണ് പതിവ്. ഇതിനെല്ലാം മേൽനോട്ടം വഹിക്കേണ്ട സപ്ലൈകോ ഒരു നടപടിയും എടുക്കാറില്ല. കൊയ്ത നെല്ല് ഉടൻ കൊണ്ടുപോകാനായി ഇവരുടെ ചൂഷണത്തിന് വിധേയരാകുന്നതായും ക൪ഷക൪ പരാതിപ്പെടുന്നു.
പരാതി അറിയിക്കാം -0491 2528553
രണ്ടാംവിള നെല്‍കൃഷി 15നകം ആരംഭിക്കും
പാലക്കാട്: ജില്ലയില്‍ ഈ വര്‍ഷത്തെ രണ്ടാംവിള നെല്‍കൃഷി ഈമാസം 15നകം ആരംഭിക്കും. കാര്‍ഷിക പ്രവര്‍ത്തനം, ജലസേചന ക്രമീകരണം എന്നിവ സംബന്ധിച്ച ആലോചനക്കായി കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി അവസാനവും, മാര്‍ച്ച് ആദ്യവാരത്തോടുകൂടി കൊയ്ത്ത് പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും യോഗം തീരുമാനിച്ചു. സബ് കലക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, മലമ്പുഴ, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് എൻജിനീയര്‍മാര്‍, ജോയന്റ് ഡയറക്ടര്‍ (ജോയന്റ് വാട്ടര്‍ റെഗുലേഷന്), കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.