ആലത്തൂർ: ബിരുദ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ യുവജന കമീഷൻ സ്വമേധയാ കേസ്സെടുത്തു. പുതിയങ്കം ചെറുതറ തെലുങ്ക് തറ ഭരതൻ നിവാസിൽ രാധാകൃഷ്ണൻ-സുനിത ദമ്പതികളുടെ മകൾ സൂര്യ കൃഷ്ണയെയാണ് കഴിഞ്ഞ മാസം 30ന് കാണാതായത്.
യുവജന കമീഷൻ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവ് നൽകിയ പരാതിയിൽ ആലത്തൂർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. യുവജന കമീഷൻ അംഗം ടി. മഹേഷ് സൂര്യ കൃഷ്ണയുടെ വീട്ടിലെത്തി മാതാപിതാക്കളോട് വിവരങ്ങൾ ശേഖരിച്ചു.
പഠനാവശ്യത്തിന് പുസ്തകം വാങ്ങാൻ ആലത്തൂർ ടൗണിലെ ബുക്ക്സ്റ്റാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും കാണാതായതോടെയാണ് പിതാവ് പൊലീസിൽ പരാതിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.