മുണ്ടൂർ: പരിസ്ഥിതി സുസ്ഥിരത ഉറപ്പ് വരുത്തി മാലിന്യ സംസ്കരണത്തിനുള്ള വേസ്റ്റ് ബിൻ നിർമാണത്തിലൂടെ മാതൃകയാവുകയാണ് കോട്ടക്കൽ പീസ് പബ്ളിക് സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ ടി. റിസ മുഹമ്മദ്, കെ. റിഹാൻ മുഹമ്മദ് എന്നിവർ.
സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുണ്ടൂർ ഐ.ആർ.ടി.സിയിൽ സംഘടിപ്പിച്ച ഗ്രാമീണ മേഖലയിലെ അസംഘടിത ഗവേഷകർക്കുള്ള സംഗമത്തിലാണ് ഇവർ ചെലവ് കുറഞ്ഞ മാതൃക അവതരിപ്പിച്ചത്.
വേസ്റ്റ് ബിനിലെ ഉണങ്ങിയതും നനഞ്ഞതുമായുള്ള വസ്തുക്കൾ വേർതിരിക്കുകയും ഏത് വേസ്റ്റ് ബിന്നിലാണ് പാഴ് വസ്തുക്കൾ നിറഞ്ഞതെന്ന് വീടുകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും വെബ്സര്വർ വഴി മെസ്സേജ് അയക്കുകയും ചെയ്യുന്ന സംവിധാനമാണിത്.
വീട്ടിൽ പോയി പാഴ് വസ്തുക്കൾ ശേഖരിക്കാനും ഇതിലൂടെ കഴിയുന്നു. വേസ്റ്റ് ബിൻ തൊടാതെ തന്നെ സെൻസർ വഴി തുറക്കുകയും പാഴ്വസ്തുക്കൾ ഇടുമ്പോൾ ഓട്ടോമാറ്റിക്കായി വേർതിരിക്കപ്പെടുകയും ചെയ്യും. പാലക്കാട്, മലപ്പുറം ജില്ലകളിലെ കർഷക-വിദ്യാർഥി ഗവേഷകർക്കായുള്ള സംഗമത്തിൽ ഗ്രാമീണ ഗവേഷകരുടേയും സാങ്കേതിക വിദഗ്ധരുടേയും കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിച്ചു. വ്യക്തിഗത, വിദ്യാർഥി ഗ്രൂപ്പ് വിഭാഗങ്ങളിലായി അഞ്ച് കണ്ടുപിടിത്തങ്ങളാണ് ഐ.ആർ.ടി.സിയിലെ സംഗമത്തിൽ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.