പാലക്കാട്: ഗവ. വിക്ടോറിയ കോളജിൽ വിദ്യാർഥികൾക്ക് നേരെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ കലിക്കറ്റ് യൂനിവേഴ്സിറ്റി ജില്ല എക്സിക്യൂട്ടീവ് അംഗം സച്ചിൻ എസ്. കുമാർ, എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം വി. അക്ഷയ്, രണ്ടാംവർഷ വിദ്യാർഥിയായ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ടി.എം. സൂരജ് എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു.
കെ.എസ്.യു മുൻ യൂനിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. മൂവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ 12 പേർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു. ഷിയാസ്, തൻഫീർ, നിതിൻ, ജിനു, നിരഞ്ജൻ, ജിത്തു ഇവർക്കൊപ്പം കണ്ടാലറിയുന്ന ആറ് പേർക്കെതിരെയുമാണ് കേസ്. കോളജിലേക്ക് കയറിയ 12 അംഗം എസ്.എഫ്.ഐ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പുറത്ത് നിന്നുള്ള വിദ്യാർഥികൾ കോളജിൽ എത്തുകയും ലഹരി ഉപയോഗിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് എസ്.എഫ്.ഐയുടെ പരാതി. നോർത്ത് പൊലീസ് കോളജിൽ ക്യാമ്പ് ചെയ്യു
ന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.