കൊല്ലങ്കോട് (പാലക്കാട്): പൊന്നെൻറ മകളുടെ വിവാഹത്തിന് വേദിയൊരുക്കി മലയമ്പള്ളം മഹല്ല് കമ്മിറ്റി. പള്ളിക്ക് സമീപം താമസിക്കുന്ന പൊന്നെൻറ മകൾ സുചിത്രയുടെ വിവാഹ സൽക്കാരത്തിനാണ് പള്ളിയുടെ അങ്കണം മഹല്ല് കമ്മിറ്റി വിട്ടുനൽകിയത്.
പള്ളിയിലെ ഉസ്താദുമായും മഹല്ല് കമ്മിറ്റി അംഗങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പൊന്നെൻറയും ഭാര്യ വിമലയുടെയും അഭ്യർഥനയെ തുടർന്നാണ് പള്ളിയങ്കണം വിവാഹ സൽക്കാരത്തിന് വിട്ടുകൊടുത്തത്. സൽക്കാരത്തിന് നേതൃത്വം കൊടുത്തതും മഹല്ല് ഭാരവാഹികളായിരുന്നു. പടഞ്ചേരി, മുട്ടിചിറ സുന്ദരെൻറ മകൻ സുജീഷായിരുന്നു വരൻ. ഞായറാഴ്ചയായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.