സൂ​ര്യാ​ത​പ​മേ​റ്റ മു​ബാ​റ​ഖ്

വർക്ഷോപ്പ് ഉടമക്ക് സൂര്യാതപമേറ്റു

മുതലമട: വർക്ഷോപ്പ് ഉടമക്ക് സൂര്യാതപമേറ്റു. കാമ്പ്രത്ത് ചള്ളയിൽ ടൂവീലർ ഷോപ്പ് നടത്തുന്ന കുറ്റിപ്പാടം അബ്ദുൽ കരീമിന്‍റെ മകൻ മുബാറഖിനാണ് (32) സൂര്യാതപമേറ്റത്. തോളിലും കഴുത്തിലും മുതുകിലും പൊള്ളലേറ്റ മുബാറഖ് മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തിലാണ് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് നൽകുന്നത്.

കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കേരളത്തില്‍ പാലക്കാടാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം കൊല്ലം ജില്ലയിലെ പുനലൂരാണ്. കടുത്ത ചൂട് അനുഭവപ്പെടുന്ന 12 മുതല്‍ രണ്ടുമണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈസമയത്ത് പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിദ്യാര്‍ത്ഥിളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. വിദ്യാര്‍ത്ഥിളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Tags:    
News Summary - Sunburned to workshop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.