മാത്തൂർ: നെല്ല് സംഭരണത്തിൽ സപ്ലൈകോയുടെ നിബന്ധന കർഷകരെ വട്ടം കറക്കുന്നതെന്ന് ആക്ഷേപം. കർഷകരെ ചതിക്കാനുള്ള തീരുമാനമാണെന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വരുമെന്നും കർഷക നേതാക്കൾ.
കർഷകർ കൃത്യം 50 കിലോഗ്രാം തൂക്കമായി ചാക്കുകൾ നിറച്ചു വക്കണമെന്നും കൂടുതലായാൽ അത് 50 കിലോയായി മാത്രമേ കണക്കാക്കുകയുള്ളുവെന്നും കുറവാണെങ്കിൽ ഉള്ളതൂക്കം മാത്രമേ കണക്കാക്കുകയുള്ളു എന്നാണ് നിബന്ധന.
കർഷകർ നെല്ല് ചാക്കിൽ നിറക്കുമ്പോൾ കൃത്യം 50 കിലോ തൂക്കിക്കാൻ സൗകര്യമില്ലെന്നും ‘മുറ’ത്തിന്റെ അളവ് കണക്കാക്കിയാണ് ചാക്കിൽ നിറക്കാറുള്ളതെന്നും ചിലപ്പോൾ 50 കിലോയേക്കാൾ രണ്ടോ മൂന്നോ കിലോ കൂടുതൽ തൂക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികം തൂക്കം കണക്കാക്കില്ലെന്ന് പറയുന്നത് കർഷകരോടുള്ള വഞ്ചനയാണെന്നും തീരുമാനം തിരുത്തണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ജി. ശിവരാജനും ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും ആവശ്യപ്പെട്ടു.
സപ്ലൈകോ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കൃത്യം 50 കിലോ വീതമുള്ള ചാക്ക് നിറക്കണമെങ്കിൽ എല്ലാ കർഷകർക്കും തൂക്കാനുള്ള ത്രാസ്സ് എത്തിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.