പാലക്കാട്: സംസ്ഥാനത്ത് ഈ സീസണിലെ ഒന്നാം വിള നെല്ല് സംഭരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് സപ്ലൈകോ പാഡി വിഭാഗം അറിയിച്ചു. ജില്ലയിലെ െപരുവെമ്പ്, പുതുക്കോട്, പെരുങ്ങോട്ടുകുറുശ്ശി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ നിന്നാണ് സംഭരണം തുടങ്ങുന്നത്.
കേന്ദ്രസർക്കാറിെൻറ കാർഷിക കലണ്ടർ പ്രകാരം ഒക്ടോബർ ഒന്ന് മുതലാണ് രാജ്യത്ത് സംഭരണം തുടങ്ങുന്നത്. ഈ സീസണിലും ജില്ലയിലെ നെൽകർഷകർ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. സംസ്ഥാനത്തെ 52 മില്ലുകളാണ് കർഷകരിൽനിന്ന് താങ്ങുവിലക്ക് നെല്ല് സംഭരിക്കുന്നത്. മില്ലുടമകളും സപ്ലൈകോയും തമ്മിലെ പ്രശ്നം ഒത്തുതീരാത്തതിനാൽ നാല് മില്ലുകൾ മാത്രമാണ് സംഭരണത്തിന് മുന്നോട്ടുവന്നത്. ബാക്കി മില്ലുടമകളുമായി ചർച്ച നടക്കുന്നുണ്ടെന്ന് സപ്ലൈകോ പറയുന്നെങ്കിലും കരാറിൽ എത്തിയിട്ടില്ല. സംസ്ഥാനത്ത് വിളയുന്ന നെല്ലിെൻറ 40 ശതമാനവും ജില്ലയിൽ നിന്നാണ്. കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലിെൻറ 46 ശതമാനവും ജില്ലയിൽ നിന്നാണ്. ഏറ്റവും കൂടതൽ െനൽവയലുകളുള്ള ആലത്തൂർ, പാലക്കാട് താലൂക്കളിൽ കൊയ്ത്ത് സജീവമാണ്.
ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ വിളവെടുപ്പ് പൂർത്തിയായി. ഈ സീസണിൽ 1.35 ലക്ഷം മെട്രിക് ടൺ നെല്ല് ജില്ലയിൽനിന്ന് സംഭരിക്കേണ്ടിവരുമെന്നാണ് സപ്ലൈകോ കണക്കുകൂട്ടൽ. ഇത്രയും നെല്ല് സമയബന്ധിതമായി സംഭരിക്കാൻ നിലവിലെ മില്ലുകൾ മതിയാവില്ല. കൂടുതൽ മില്ലുകൾ മുന്നോട്ട് വന്നില്ലെങ്കിൽ ഈ സീസണിലെ സംഭരണം താളം തെറ്റും. കൊയ്ത നെല്ല് കേടുകൂടാതെ സൂക്ഷിക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്. ഗത്യന്തരമില്ലാതെ കർഷകർ പൊതുമാർക്കറ്റിലേക്ക് നെല്ല് കൊടുക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണിപ്പോൾ.
പ്രതിസന്ധി മുതലെടുത്ത് പൊതുമാർക്കറ്റിൽ 15 രൂപക്കാണ് നെല്ല് എടുക്കുന്നത്. കൃഷിഭവനുകളിൽനിന്ന് പരിശോധന പൂർത്തിയാക്കി പാഡി മാർക്കറ്റിങ് ഓഫിസിലേക്ക് രേഖകൾ എത്തുന്നതിനും കാലതാമസം നേരിടുന്നുണ്ട്. കാലവർഷക്കെടുതിയിൽ നശിച്ച പാടശേഖരങ്ങൾ പരിശോധിക്കുന്ന നടപടിക്രമങ്ങളെ തുടർന്നാണ് കാലതാമസം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.