കടലുകടന്നുള്ള പ്രചാരം മുതലമട മാങ്ങയ്ക്കുണ്ട്. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന ഹെക്ടർ കണക്കിന് മാവിൽ തോട്ടങ്ങൾ മുതലമട പ്രദേശത്തിെൻറ മാത്രം പ്രത്യേകതയാണ്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗം മാവുകൃഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. വിളവെടുപ്പിലെ ഏറ്റക്കുറച്ചിലുകളും വിപണിയിലെ കയറ്റിറക്കങ്ങളുമെല്ലാം ഇവരുെട ജീവസന്ധാരണത്തെയാണ് നേരിട്ടു ബാധിക്കുന്നത്. കാലാവസ്ഥ മാറ്റവും കീട ആക്രമണങ്ങളുമടക്കം മുതലമടയിലെ മാവ് കർഷകരുടെ പ്രശ്നങ്ങൾ വരച്ചുകാട്ടുകയാണ് ഇൗ പരമ്പരയിൽ.
മധുരമൂറും മാമ്പഴം വിളയുന്ന നാട്
കേരളത്തിെൻറ മാങ്കോ സിറ്റിയാണ് മുതലമട. മധുരമൂറുന്ന മാമ്പഴം വിളയുന്ന നാട്. മുതലമടയിെല മാന്തോപ്പുകളിൽ വിളയുന്ന മാങ്ങയ്ക്ക് ഉത്തരേന്ത്യയിലും വിദേശരാജ്യങ്ങളിലുമടക്കം വൻ ഡിമാൻറുണ്ട്. എന്നാൽ, മാേങ്കാസിറ്റിയിലെ മാങ്ങ കർഷകർ ഇപ്പോൾ പലവിധ പ്രതിസന്ധികളിൽ അകപ്പെട്ട് നട്ടംതിരിയുകയാണ്. കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മുതലമടയിലെ മാവ് കർഷകർ കനത്ത തിരിച്ചടി നേരിടുകയാണ്. കാലാവസ്ഥ വ്യതിയാനത്തെതുടർന്ന് വർധിച്ചുവരുന്ന കീടങ്ങളുടെ ആക്രമണമാണ് കർഷകരെ ദുരിതത്തിലാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ മൂലം കായീച്ച ആക്രമണത്തിൽ 200 ഹെക്ടർ മാവിൻ തോട്ടങ്ങളിെല പറിക്കാറായ മാങ്ങയാണ് നശിച്ചത്. മാങ്ങയുടെ ഗുണമേന്മ കുറഞ്ഞതുമൂലം കർഷകർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്.
മാവ് കൃഷി ആശ്രയിച്ച് ഉപജീവനം
സീസണിെൻറ ആദ്യത്തിൽ മാങ്ങ വിളവെടുപ്പ് നടക്കുന്ന രാജ്യത്തെ ഏക സ്ഥലമാണ് മുതലമട. അയ്യായിരത്തിലധികം ഹെക്ടർ മാവിൻ തോട്ടങ്ങളുള്ള മുതലമട മേഖലയിൽ മാവ് കൃഷിയെമാത്രം ആശ്രയിച്ച് രണ്ടായിരത്തോളം കർഷകരും വ്യാപാരികളുമുണ്ട്. പശ്ചിമഘട്ട മലനിരകളുടെ സാമീപ്യവും പാലക്കാട് ചുരത്തിെൻറ കിടപ്പും മൂലം രൂപപ്പെട്ട സവിശേഷ കാലാവസ്ഥ, മാവ് കൃഷിക്ക് അനുകൂലമാകുന്നതാണ് മുതലമടയിൽ മാന്തോപ്പുകൾ പടർന്നുപന്തലിക്കാൻ കാരണം. ആദ്യം തമിഴ്നാട്ടിലെ തിരുപ്പത്തൂർ, ധർമപുരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണ് കർഷകർ ഒട്ടുമാവിൻതൈകൾ വ്യാപകമായി മുതലമടയിലെത്തിച്ച് വളർത്തിയത്.
അര നൂറ്റാണ്ടിലധികമായി മുതലമടയിൽ മാവ് കൃഷിയുണ്ടെങ്കിലും കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെയാണ് പ്രദേശത്ത് മാന്തോപ്പുകൾ വ്യാപിച്ചത്. നെൽപാടങ്ങൾ, കുളങ്ങൾ എന്നിവ നികത്തി മാവിൻ തോട്ടങ്ങളിലേക്ക് പരിവർത്തനം ചെയ്ത് വർഷം തോറും ഹെക്ടർകണക്കിന് പ്രദേശത്ത് മാവ് കൃഷി വളർന്നുപന്തലിച്ചു. തരിശുകിടന്ന നെൽപാടങ്ങൾ അതിവേഗം മാവിൻ തോട്ടങ്ങളായി മാറി. മാങ്ങ കർഷകർക്കായുള്ള സർക്കാറിെൻറ സഹായ പദ്ധതികൾ കർഷകർക്ക് കൈതാങ്ങായി. അൽഫോൻസ, സിന്ദൂരം, ഹിമാപസന്ത്, ബങ്കനപ്പള്ളി, കിളിച്ചുണ്ടൻ, മൂവാണ്ടൻ, നീലം, തോത്തപേരി തുടങ്ങിയ 12ൽ അധികം ഇനത്തിലുള്ള മാങ്ങയാണ് മുതലമടയിൽ പ്രധാനമായും കൃഷി ചെയ്തുവരുന്നത്.
വിദേശരാജ്യത്തും താരം
സ്വന്തമായ ഭൂമിയുള്ള മാവ് കർഷകർക്കു പുറമെ മാവിൻ തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും മുതലമടയിലുണ്ട്. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകളിലെ രാജ്യങ്ങളിലേക്കും ഡൽഹി, സൂറത്ത്, അഹമ്മദാബാദ്, കൊൽക്കത്ത എന്നീ രാജ്യത്തെ പ്രധാന മാർക്കറ്റുകളിലേക്കും മുതലമടയിലെ മാങ്ങ കയറ്റുമതി ചെയ്യുന്നു.
മാങ്ങയ്ക്ക് വിദേശരാജ്യങ്ങളിലടക്കം ഡിമാൻറ് ഏറിയതോടെ, കൃഷി പൂർണമായും വാണിജ്യാടിസ്ഥാനത്തിലേക്ക് മാറുകയും ഇതേതുടർന്ന് പാട്ട കർഷകരുടെ എണ്ണം വർധിക്കുകയും ചെയ്തു. മാവ് കർഷകർക്ക് സർക്കാർ പരിഗണന കുറയുന്നതായുള്ള പരാതി വർധിച്ചതോടെയാണ് 2018ൽ ഏഴ് കോടി രൂപയുടെ മാങ്കോ പൈലറ്റ് പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. ഒരു വീട്ടിൽ ഒരു മാവ് എങ്കിലും ഇല്ലാത്ത വീടുകൾ വിരളമായ മുതലമടയിൽ മാവ് കൃഷി, മുതലമട പഞ്ചായത്തിെൻറ സാമ്പത്തിക വളർക്കും കാരണമായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മുതലമടയിലെ കർഷകർ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്നം കാലാവാസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ളതാണ്.
വർധിച്ചുവരുന്ന കീടങ്ങളുടെ ആക്രമണം കൃഷിയെ മുച്ചൂടും നശിപ്പിക്കുകയാണ്. ഇത്മൂലം മുതലമട മാങ്ങയ്ക്ക് വിപണിയിൽ വിലയില്ലാതായിരിക്കുകയാണ്. വൻ കടക്കെണിയിലാണ് കർഷകർ. പ്രതിസന്ധിയിൽനിന്നും കരകയറാൻ സർക്കാറിേൻറയും കൃഷിവകുപ്പിേൻറയും സഹായം തേടുകയാണ് അവർ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.