കാരാകുറുശ്ശി: മേഖലയിൽ ക്ഷേത്രങ്ങളിൽ കള്ളന്മാർ വിലസുന്നു. രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം നടന്നു. വലിയട്ട അയ്യപ്പൻകാവിൽ വെള്ളിയാഴ്ച രാത്രി 11.30നും ശനിയാഴ്ച രാവിലെ 4.30നും ഇടക്കാണ് കവർച്ച. ക്ഷേത്രത്തിനകത്തെ രണ്ട് ഭണ്ഡാരങ്ങളാണ് കുത്തി പൊളിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കല്ലടിക്കോട് പൊലീസ് കേസെടുത്തു. കാരാകുറിശ്ശി അയ്യപ്പൻകാവിലെയും ഭണ്ഡാരം പൊളിച്ച് കവർച്ച നടത്തിയിട്ടുണ്ട്.
ക്ഷേത്രത്തിനു പുറത്ത് പാതവക്കിൽ സ്ഥാപിച്ച ഭണ്ഡാരത്തിൽനിന്നാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരേദിവസമാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസങ്ങളിൽ സമീപ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലും കളവ് നടന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട പണത്തെപ്പറ്റി വ്യക്തതയില്ല. പ്രതികൾക്കായി കല്ലടിക്കോട് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.