പാലക്കാട്: ഭയാനക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ജനങ്ങൾ തമ്മിൽ പരസ്പര വിശ്വാസമില്ലാതെ മുന്നോട്ടുപോകുന്നത് രാജ്യപുരോഗതിയെ കൂടുതൽ അപകടത്തിലാക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി.
തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് സാങ്കേതികവിദ്യാഭ്യാസം നേടുന്നതിൽ പുതിയ തലമുറ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അതിലൂടെ പുതിയ തൊഴിൽ മേഖലകളിൽ എത്താൻ സാധിക്കുമെന്നും അതിൽ എം.ഇ.എസ് പ്രസ്ഥാനത്തിന് വലിയ സംഭാവന നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ. ഫസൽ ഗഫൂറിന് ജില്ല എം.ഇ.എസ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഇ.എസ് ജില്ല പ്രസിഡന്റ് സി.യു. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു.
എം.ഇ.എസ് പ്രസ്ഥാനം ഇന്ന് കേരളത്തിൽ മാത്രമല്ല, രാജ്യത്തുതന്നെ ശ്രദ്ധേയമായ സാമൂഹിക വിദ്യാഭ്യാസ പ്രസ്ഥാനമായി വളർന്നതിൽ അഭിമാനിക്കുന്നെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ പറഞ്ഞു. എം.എൽ.എമാരായ ഷാഫി പറമ്പിൽ, ടി.വി. ഇബ്രാഹിം, എ. പ്രഭാകരൻ, പി.പി. സുമോദ്, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ്, ട്രഷറർ കുഞ്ഞിമുഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ എ. ജബ്ബാറലി, എസ്.എം.എസ്. മുജീബ് റഹ്മാൻ, എം.ഇ.എസ് സ്റ്റേറ്റ് സ്കൂൾ ബോർഡ് ചെയർമാൻ ഡോ.കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.
എം.ഇ.എസ് ജില്ല സെക്രട്ടറി സയ്യിദ് താജുദ്ദീൻ സ്വാഗതവും ട്രഷറർ കെ.പി. അക്ബർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.