കാഞ്ഞിരപ്പുഴ: കാഞ്ഞിരം ആദിവാസി കോളനിയിലെ വൈദ്യൻ കുറുമ്പന്റെയും ചികിത്സ തേടിയെത്തിയ കരിമ്പുഴ ബാലുവിന്റെയും മരണത്തിൽ ദുരൂഹത നീങ്ങിയില്ല. സംഭവത്തിൽ അസാധാരണ മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നാലര പതിറ്റാണ്ട് ഒറ്റമൂലി ചികിത്സ ജീവിതചര്യയായി തുടരുന്ന കുറുമ്പൻ തന്റെ കൊച്ചുവീട്ടിലാണ് രോഗശമനം തേടിയെത്തുന്നവരെ ചികിത്സിക്കുന്നത്. വരുന്നവരോടൊന്നും ഫീസ് ചോദിക്കാറില്ലെന്ന് മാത്രമല്ല കിട്ടുന്നതെന്തും വാങ്ങി തൃപ്തിയടയും. ഏതൊക്കെ രോഗത്തിനാണ് ചികിത്സിക്കുന്നതെന്ന് ചോദിച്ചാൽ അയൽവാസികൾക്ക് പോലും വ്യക്തമായ ഉത്തരമില്ല. മരുന്ന് തയാറാക്കുന്നത് സ്വന്തം നിലക്ക് നിർണയിക്കുന്ന കാട്ടു മരുന്നുകൾ ശേഖരിച്ചാണ്. മരുന്ന് പറിക്കാനും ആട് വളർത്താനും സഹായി ഉണ്ട്. ചികിത്സക്ക് മറ്റാരും കൂട്ടിലെന്നാണ് പൊതുജന ഭാഷ്യം.
ഏത് രോഗത്തിനാണ് കരിമ്പുഴ സ്വദേശി ബാലു വൈദ്യനെ കാണാനെത്തിയതെന്നും അറിവില്ല. ഏത് മരുന്നാണ് കഴിച്ചതെന്നും വ്യക്തമല്ല. നാട്ടുകാരാരും കുറുമ്പന്റെ ചികിത്സ തേടി വരാറില്ല. കേട്ടറിഞ്ഞ് എത്തുന്ന സമീപ പ്രദേശങ്ങളിലുള്ളവരാണ് കൂടപതലും. ജനസാന്ദ്രതയുള്ള ആദിവാസി കോളനിയിലാണ് ഇവരുടെ താമസം. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് കാഞ്ഞിരം പൊലീസിൽ വിവരം അറിയിച്ചത്. രണ്ട് പേരെയും തൊട്ടടുത്ത കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. സംസ്കാര ചടങ്ങിൽ നാട്ടുകാരും ജനപ്രതിനിധികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.