പാലക്കാട്: വനവിസ്തൃതി വർധിപ്പിക്കുന്നതിെൻറ ഭാഗമായി വനംവകുപ്പ് വിലകൊടുത്ത് വാങ്ങുന്നത് സംസ്ഥാനത്തെ 13 സ്വകാര്യ എസ്റ്റേറ്റുകൾ. നാലു ഭാഗവും വനത്താൽ ചുറ്റപ്പെട്ടതും ആനത്താരകൾ ഉൾപ്പെടുന്നതുമായ തോട്ടങ്ങളാണ് ഉടമകൾക്ക് പ്രതിഫലം നൽകി ഏറ്റെടുക്കുന്നത്. റീബിൽഡ് കേരള െഡവലപ്മെൻറ് പ്രോഗ്രാമിെൻറ ഭാഗമായി ഏഴ് വനം ഡിവിഷനുകളിലായി ആകെ 1450 ഹെക്ടർ സ്വകാര്യ സ്ഥലമാണ് വിലകൊടുത്ത് വാങ്ങുന്നത്. ഇതിനായി 385.31 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു.
തോട്ടങ്ങൾ ഏറ്റെടുത്ത്, സ്വാഭാവിക വനമായി പരിവർത്തിപ്പിക്കുകയാണ് ലക്ഷ്യം. കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് മാനേജ്മെൻറ് ഒാഫ് ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ്സ്) ആക്റ്റിെൻറ സെക്ഷൻ നാല് പ്രകാരം നഷ്ടപരിഹാരം നൽകിയോ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വിസേഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെൻറ് ആക്ട് എന്നിവ പ്രകാരമോ എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
െകാല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കല്ലാർ (291 ഹെക്ടർ), റോക്ക്വുഡ് (152), പെരിയാർ ഇൗസ്റ്റിലെ ടൗൺറ്റോൺ-പച്ചക്കാനം (208), പാലക്കാട് സൈലൻറ് വാലി ഡിവിഷനിലെ കെ.പി. എസ്റ്റേറ്റ് (100), മണ്ണാർക്കാട് ഡിവിഷനിലെ മണ്ണാർക്കാട് റബർ എസ്റ്റേറ്റ് (101) തിരുവനന്തപുരം ഡിവിഷനിലെ േബാണക്കാട് മഹാവീർ (498), സൗത്ത് വയനാടിലെ തരിേയാട് സി.ആർ (57) നോർത്ത് വയനാടിലെ മക്കിമല സരോജ (34), ചെറുമുണ്ടേരി (40) എന്നിവയാണ് സർക്കാർ വിലകൊടുത്ത് വാങ്ങുന്ന പ്രധാന എസ്റ്റേറ്റുകൾ.
ഇതാദ്യമായാണ് സ്വകാര്യ സ്ഥലങ്ങൾ വനംവകുപ്പ് പണം കൊടുത്ത് ഏറ്റെടുക്കുന്നത്. 1971ലെ പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈൻമെൻറ്) നിയമപ്രകാരവും 2003ലെ കേരള ഫോറസ്റ്റ് നിയമപ്രകാരവും പലയിടത്തും സ്വകാര്യ സ്ഥലങ്ങൾ വനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരുന്നെങ്കിലും ആർക്കും നഷ്ടപരിഹാരം നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.