പാലക്കാട്: പാലക്കാട് ഡിവിഷനിൽ മെയിൽ എക്സ്പ്രസ് ട്രെയിനുകൾ പൂർണമായി പുനഃസ്ഥാപിച്ചെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി. ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നത് പ്രായോഗികമല്ല. െട്രയിനുകൾ പലതും 70 - 80 ശതമാനം യാത്രക്കാരോടെയാണ് സർവിസ് നടത്തുന്നത്. നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ രാജ്യറാണി എക്സ്പ്രസിന് പുറമെ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് സ്പെഷൽ വ്യാഴാഴ്ച മുതൽ ഒാടും. ഇതോടെ ഇൗ റൂട്ടിൽ രണ്ട് സർവിസാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റെയിൽവേ ജീവനക്കാർക്കുള്ള ബോണസിെൻറ പ്രയോജനം ദക്ഷിണ റെയിൽവേയിലെ 72,241 ജീവനക്കാർക്ക് ലഭിക്കും. 130 കോടി രൂപയാണ് ഇതിന് ചെലവഴിക്കേണ്ടത്. പാലക്കാട് ഡിവിഷനിൽ 6945 ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. 11.82 കോടി രൂപയാണ് ചെലവഴിക്കുകയെന്നും ഡി.ആർ.എം പറഞ്ഞു.
പ്ലാറ്റ്ഫോം ടിക്കറ്റ് ഇന്നുമുതൽ 50 രൂപ
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റുകൾ തിരുവനന്തപുരം ഡിവിഷനിൽ പുനരാരംഭിക്കുന്നു. ടിക്കറ്റ് ഒന്നിന് 50 രൂപയാണ് നിരക്ക്. അനാവശ്യമായി ആളുകളെത്തുന്നത് ഒഴിവാക്കാനായാണ് നിരക്ക് 50 രൂപയായി നിശ്ചയിച്ചതെന്നും മറ്റ് ഡിവിഷനുകളിൽ ഈ രീതി നേരത്തേ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.