പാലക്കാട്: വസ്തുവിന്റെ വിസ്തീർണ വ്യത്യാസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ ഭൂരേഖ തഹസിൽദാർക്ക് അപേക്ഷ നൽകിയശേഷം 15 മാസത്തിൽ 30 തവണ ഓഫിസുകൾ കയറിയിറങ്ങിയയാളുടെ പരാതിക്ക് മനുഷ്യാവകാശ കമീഷന്റെ ഇടപെടലിലൂടെ പരിഹാരം. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ചിറ്റൂർ ഭൂരേഖ തഹസിൽദാർക്ക് നൽകിയ ഉത്തരവിനെ തുടർന്നാണ് പരാതി പരിഹരിച്ചത്.
എലവഞ്ചേരി വില്ലേജിലെ ബ്ലോക്ക് 8 റീസർവേ നമ്പർ 179/5ൽ ഉൾപ്പെട്ട ഭൂമിയിലെ വിസ്തീർണ വ്യത്യാസം കാരണമുള്ള റീസർവേ അപാകത പരിഹരിച്ചതായി ചിറ്റൂർ തഹസിൽദാർ കമീഷനെ അറിയിച്ചു. ഉത്തരവിന്റെ പകർപ്പും കമീഷന് കൈമാറി.
ഇതേ ആവശ്യത്തിന് 30 തവണ ചിറ്റൂർ തഹസിൽദാർ ഓഫിസിൽ കയറിയിറങ്ങിയതിന് ഒമ്പതിനായിരം രൂപ നഷ്ടപരിഹാരം വേണമെന്ന പരാതിക്കാരനായ പല്ലശ്ശന തേവൻകുളത്തിൽ എം. വാസുദേവന്റെ ആവശ്യം പരാതി പരിഹരിച്ച സാഹചര്യത്തിൽ കമീഷൻ പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.