പാലക്കാട്: ജില്ലയിലെ 12 മണ്ഡലങ്ങളിൽ പത്തും നേടിയ എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ 2,37,429 വോട്ട് കൂടുതൽ. 12 മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് 8,46,822ഉം യു.ഡി.എഫിന് 6,09,393ഉം എൻ.ഡി.എക്ക് 2,95,853ഉം വോട്ട് ലഭിച്ചു.
ജില്ലയിലെ ഉയർന്ന ഭൂരിപക്ഷം ഷൊർണൂരിൽ വിജയിച്ച എൽ.ഡി.എഫിലെ പി. മമ്മികുട്ടിക്കാണ്. യു.ഡി.എഫിലെ ടി.എച്ച്. ഫിറോസ് ബാബുനേക്കാൾ 36, 674 വോട്ടാണ് മമ്മിക്കുട്ടി അധികം നേടിയത്. രണ്ടാം സ്ഥാനത്ത് ആലത്തൂരിലെ എൽ.ഡി.എഫിെൻറ കെ.ഡി. പ്രസേനനാണ്. 34,118 വോട്ടാണ് ഭൂരിപക്ഷം.
യു.ഡി.എഫിലെ പാളയം പ്രദീപാണ് ഇവിടെ എതിരാളി. മൂന്നാം സ്ഥാനം 33,878 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ചിറ്റൂരിൽ വിജയിച്ച കെ. കൃഷ്ണൻകുട്ടിയാണ്. യു.ഡി.എഫിലെ സുമേഷ് അച്യുതനായിരുന്നു എതിർ സ്ഥാനാർഥി. കുറഞ്ഞ ഭൂരിപക്ഷം തൃത്താലയിലാണ്. എൽ.ഡി.എഫിെൻറ എം.ബി. രാജേഷ് 3016 വോട്ടാണ് യു.ഡി.എഫിലെ വി.ടി. ബൽറാമിനേക്കാൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.