ആലത്തൂർ: കുനിശ്ശേരി ജങ്ഷനിലെ കട തിണ്ണയിൽ അവശനായി കിടന്നിരുന്ന രാമചന്ദ്രന് യുവ സ്വരാജ് പ്രവർത്തകരുടെ കാരുണ്യത്താൽ പുതുനഗരം എൽഡേർസ് കെയർ അഭയം നൽകി.
കുനിശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പുറം തള്ളുന്ന പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി കടത്തിണ്ണകളിൽ കഴിഞ്ഞിരുന്ന രാമചന്ദ്രൻ ഇപ്പോൾ അവശനാണ്. സുമനസ്സുകൾ പൊതിഞ്ഞുനൽകുന്ന ഭക്ഷണം കഴിച്ചായിരുന്നു കഴിഞ്ഞുവന്നത്. ലോക്ഡൗണിൽ കടകൾ തുറക്കാതായതോടെ ഭക്ഷണം കിട്ടാതെ രാമചന്ദ്രെൻറ ജീവിതവും പ്രതിസന്ധിയിലായി.
ഇയാളുടെ ദുരിത ജീവിതം വ്യാപാരികളിൽ ചിലരാണ് യുവ സ്വരാജ് പ്രവർത്തകരെ അറിയിച്ചത്. ഇക്ബാൽ കുനിശ്ശേരി, എ. ബദറുദ്ദീൻ, കെ.സി. ദീപു ചന്ദ്, ആർ. സതീഷ് എന്നിവരെത്തി എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേംകുമാർ, വാർഡ് മെംബർ ഷെഫീക്ക് എന്നിവരുടെ സഹകരണത്തോടെ ആംബലൻസിൽ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
കാലിലെ മുറിവിന് ചികിത്സ നൽകിയ ശേഷം തത്തമംഗലത്തെ ഐഡിയൽ ലൈഫ് കെയർ ട്രസ്റ്റിെൻറ എൽഡേർസ് കെയർ വയോജന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.