കാഞ്ഞിരപ്പുഴ: പൊതുസ്ഥലത്തെ തേക്കുമരങ്ങൾ അനുമതിയില്ലാതെ സ്വകാര്യവ്യക്തികൾ മുറിച്ചു നീക്കിയതായി പരാതി. ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ പാതവക്കിലുള്ള സ്വകാര്യ വ്യക്തിയുടെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ മരമാണ് പട്ടാപ്പകൽ മുറിച്ചത്. ഒന്നേകാൽ ലക്ഷത്തിൽപരം രൂപ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചത്. പ്രശ്നത്തിൽ നാട്ടുകാർ ഇടപെട്ടതോടെ വനപാലകർ സ്ഥലത്തെത്തി മരംമുറി തടഞ്ഞിരുന്നു. പിന്നീട് പരിശോധനയിൽ മരങ്ങൾ മുറിച്ച് മാറ്റിയിടുള്ളതായി കണ്ടെത്തി. ഈ മാസം 16നാണ് തേക്കുമരത്തിന്റെ ശിഖരങ്ങൾ മുറിച്ച് നീക്കിയത്. തൊട്ടടുത്ത ദിവസം മരങ്ങൾ മുറിച്ചു. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പുഴ ജെ. അരുൺ മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ മാസം 20നാണ് നാട്ടുകാർ പരാതി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.