പെരിങ്ങോട്ടുകുറുശ്ശി: രണ്ടാം വിള കൊയ്ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും നെല്ല് സംഭരിക്കാൻ സപ്ലൈകോ നടപടി സ്വീകരിക്കാത്തതിനെതിരെ കൃഷിഭവനിലെത്തി പ്രതിഷേധിച്ച് കർഷകർ. 28 പാടശേഖര സമിതികളുള്ള ഗ്രാമപഞ്ചായത്തിൽ 14 സമിതികളിലെ നെല്ല് ഭാഗികമായി സംഭരിച്ചു. ഇനിയും 14 സമിതികളിൽനിന്ന് പൂർണമായി സംഭരിക്കാനുണ്ട്. വേനൽ മഴയിലും മറ്റും ദുരിതത്തിലായ നൂറുകണക്കിന് കർഷകർ ഒരുമിച്ച് കൃഷിഭവനിലെത്തിയത് വലിയ ബഹളമായി. വെള്ളിയാഴ്ച രാവിലെ 11നാണ് കർഷകർ കൂട്ടമായി പരുത്തിപ്പുളയിലെ കൃഷിഭവനിലെത്തിയത്.
കർഷകരോടൊപ്പം വിവിധ പാടശേഖര സമിതി ഭാരവാഹികളും ഉണ്ടായിരുന്നു. കൃഷി ഓഫിസർ ഉണ്ണി റാമുമായി അവർ സംസാരിച്ചു.
നെല്ലെടുക്കുന്നതിൽ കൃത്യമായ ഉറപ്പ് ലഭിച്ചാലേ പിരിഞ്ഞുപോകൂ എന്ന് കർഷകർ ശഠിച്ചു. ഇതോടെ കൃഷി ഓഫിസർ ബന്ധപ്പെട്ട ഉദ്യാഗസ്ഥരുമായി ഫോണിൽ സംസാരിച്ച് ഉറപ്പുലഭിച്ച വിവരം കർഷകരെ അറിയിച്ചു. അതിനുശേഷമാണ് കർഷകർ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.