മുതലമട: വീടിന് മുകളിലൂടെ കടന്നുപോകുന്ന ത്രീഫേസ് വൈദ്യുതി ലൈൻ ഹാലുദ്ദീനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നു.
മുകൾനിരപ്പിൽ മൂന്നടി മാത്രം താഴ്ചയിൽ പരിസരത്തെ പറമ്പുകളിലേക്ക് കടന്നുപോകുന്ന വൈദ്യുതിലൈൻ മാറ്റിനൽകാൻ നിരവധി തവണ അപേക്ഷ നൽകിയെങ്കിലും കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിട്ടില്ല.
മുതലമട പഞ്ചായത്തേ് ഓഫിസിന് പിറകിൽ ചുള്ളിയാർമേട് രണ്ട് സെൻറ് ഭൂമിയിൽ നിർമിച്ച വീടിനു മുകളിലൂടെ കടന്നുപോകുന്ന ലൈൻ മാറ്റാൻ കഴിഞ്ഞ ഫെബ്രുവരി 16ന് വകുപ്പ് മന്ത്രിയുടെ അദാലത്തിൽ അപേക്ഷ നൽകിയിരുന്നു. ലൈൻ മാറ്റാൻ 26,325 രൂപ കെട്ടിവെക്കണമെന്ന നിർദേശമാണ് അന്ന് ഉണ്ടായത്.
കുറച്ച് പണം ഇളവ് ചെയ്തു നൽകാമെന്നും പൂർണമായും ഇളവ് നൽകാൻ സാധിക്കില്ലെന്നും അദാലത്തിൽ ഉദ്യോഗസഥർ അറിയിച്ചു.
തിരുപ്പൂരിൽ തുണിമില്ലിലെ ജീവനക്കാരനായിരുന്ന ഹാലുദ്ദീൻ കോവിഡ് വന്നതോടെ ഫാക്ടറി പ്രവർത്തനം നിലച്ച് ജോലി നഷ്ടമായി. മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഹാലുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.