പാലക്കാട്: ജില്ലയിലെ വിവിധയിടങ്ങളിൽ ലഹരി വിരുദ്ധ സേനയും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. വാളയാറിൽ കഞ്ചാവുമായി വരികയായിരുന്ന കോഴിക്കോട് പയ്യോളി സ്വേദശി റിയാസ് (40) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഡാസ്സാഫ് സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തൃശൂർ സ്വദേശി സനു (19) ഹഷീഷ് ഓയിലുമായി കൊഴിഞ്ഞാമ്പാറയിൽ പിടിയിലായി. ഇയാളിൽനിന്ന് 30 ഗ്രാം ഹഷീഷ് ഒായിൽ പിടിച്ചെടുത്തു. പാലക്കാട് നഗരത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം.ഡി.എം.എയുമായി ലക്ഷദ്വീപ് സ്വദേശി അറസ്റ്റിലായി. മിനിക്കോയ് ദ്വീപ് സ്വദേശി മുഹമ്മദ് മണിക്ഫാനെയാണ് (28) പാലക്കാട് ടൗൺ നോർത്ത് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
വാളയാർ എസ്.െഎ സിബീഷ്, ഗ്രേഡ് എ.എസ്.െഎ അനിൽകുമാർ, എസ്.സി.പി.ഒ മണികണ്ഠൻ, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെ എസ്.െഎ റഹ്മാൻ, എസ്.സി.പി.ഒ വിനോദ് കുമാർ, പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.െഎ മധു, ഗ്രേഡ് എസ്.െഎ നന്ദകുമാർ, എസ്.സി.പി.ഒ ജ്യോതികുമാർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കെ. അഹമ്മദ് കബീർ, കെ. ദിലീപ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.