അകത്തേത്തറ: ധോണിയിൽ പശുക്കിടാവിനെ കൊന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന ധോണി മുലയുംവീട്ടിലെ ഷംസുദ്ദീന്റെ വീട്ടിനടുത്താണ് തിങ്കളാഴ്ച ഉച്ചയോടെ കൂടി സ്ഥാപിച്ചത്.
അതേസമയം, വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ ഞായറാഴ്ച അർധരാത്രിക്ക് ശേഷം പുലി വന്നതായി കണ്ടെത്തിയിട്ടുണ്ട്. പശുക്കിടാവിനെ കൊന്നു പാതി ഭക്ഷിച്ച് ഉപേക്ഷിച്ച സ്ഥലത്തിന് അടുത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഇതേ സ്ഥലത്ത് തന്നെ അധികൃതർ സ്ഥാപിച്ച നീരീക്ഷണ കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.
തിങ്കളാഴ്ച രാവിലെയാണ് മുഖ്യവനപാലകൻ കൂട് സ്ഥാപിക്കാൻ പാലക്കാട് ഡി.എഫ്.ഒക്ക് പ്രത്യേക നിർദേശം നൽകിയത്. ഒലവക്കോട് റെയിഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ദ്രുത പ്രതികരണ സംഘവും വനപാലകരും പുലി വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ രാത്രി കാലങ്ങളിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.