പിരായിരി: ദിവസങ്ങളായി പുലിഭീതിയിൽ കഴിയുന്ന കല്ലേക്കാടും പരിസരങ്ങളിലും വനം വകുപ്പ് അധികൃതർ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു.
ഈ ഭാഗങ്ങളിൽ നാട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീനാ ബഷീറിന്റെ സാന്നിധ്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ്ബാഷ, 17-ാം വാർഡ് അംഗം സുരേഷ്, ഫോറസ്റ്റ് ബീറ്റ് ഓഫിസർ സുരേഷ് എന്നിവരും ചേർന്നുള്ള വിശദമായ പരിശോധനക്കും കൂടിയാലോചനക്കും ശേഷമാണ് സംശയമുള്ള ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പുലി വിഷയവുമായി ബന്ധപ്പെട്ട് കൃത്രിമ ഫോട്ടോ, വീഡിയോ എന്നിവ ചേർത്തുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദേശ വാസികളോട് ആവശ്യപ്പെട്ടു.ആശങ്കപ്പെടേണ്ട സാഹചര്യം ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.