ആലത്തൂർ: ബൈക്കിൽ കഞ്ചാവുമായെത്തിയ രണ്ടുപേരെ ആലത്തൂരിൽ പൊലീസ് പിടികൂടി. പാടൂർ തോണിക്കടവിൽ വെള്ളിയാഴ്ച രാത്രി 10ഓടെ പരിശോധനക്കിടെയെത്തിയ ബൈക്കിൽ ഒരുകിലോ 400 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
തൃശൂർ നടത്തറ മൈനർ റോഡ് കവലക്കാട് കെവിൻ (28), തൃശൂർ മാള വടമ കിഴക്കേ പനഞ്ചികുന്നത്ത് അരുൺ ബാബു (28) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 1.5 ലക്ഷം രൂപ വില വരുമെന്നും ആലത്തൂർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ അറിവായതായും പൊലീസ് പറഞ്ഞു.
ജില്ല അടിസ്ഥാനത്തിൽ രൂപവത്കരിച്ച ഡാൻസാഫ് സ്ക്വാഡ് ആലത്തൂർ പൊലീസുമായി ചേർന്ന് നടത്തിവരുന്ന പ്രത്യേക ഓപറേഷെൻറ ഭാഗമായാണ് പരിശോധന നടത്തുന്നത്. ലോക്ഡൗണിെൻറ മറവിൽ ലഹരി കടത്തിനും വിൽപനക്കുമെതിരെ കർശന പരിശോധനയാണ് നടന്നുവരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾ തോണിക്കടവിനടുത്ത് ഫാം നടത്തുന്നവരാണ്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളിലെ അരുൺ ബാബു മുമ്പും തൃശൂർ ജില്ലയിൽ കഞ്ചാവുകേസുകളിൽ പ്രതിയായിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, ആലത്തൂർ ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, ആലത്തൂർ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ് ഐ ജിഷ്മോൻ വർഗീസ്, അഡീഷനൽ എസ്.ഐ സാം ജോർജ്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സുനിൽ കുമാർ, റഹിം മുത്തു, ആർ. കിഷോർ, ആർ.കെ. കൃഷ്ണദാസ്, ആർ. രാജീദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.