വടവന്നൂർ: ആലമ്പള്ളം ചപ്പാത്ത് കൈവരികൾ തകർന്നതിനാൽ സൈക്കിൾ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ബുധനാഴ്ച രാത്രിയാണ് സംഭവം. പുഴയിൽ വെള്ളം ഉണ്ടായിരുന്നെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. അതുവഴി പോയ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ് യാത്രക്കാരെ രക്ഷിച്ചത്. ഗായത്രി പുഴക്ക് കുറുകെയുള്ള ചപ്പാത്തിന്റെ വശങ്ങളിൽ താൽക്കാലികമായി സ്ഥാപിച്ച കൈവരികൾ രണ്ടുമാസമായി തകർന്നത് ഇതുവരെ പരിഹരിച്ചിട്ടില്ല.
മൂന്ന് വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികൾ പോകുന്ന വഴിയാണിത്. കൊല്ലങ്കോട് -പാലക്കാട് പ്രധാന റോഡിലെ ഗായത്രി പുഴക്ക് കുറുകെയുള്ള ഊട്ടറ പാലം തകരാറിലായതിനെ തുടർന്ന് വാഹനങ്ങൾ തിരിച്ചുവിട്ടത് ആലമ്പള്ളം ചപ്പാത്തിലൂടെയായിരുന്നു. ഊട്ടറ പാലം അറ്റകുറ്റപ്പണി പൂർത്തിയായ ശേഷം ആലമ്പലം പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ വരവ് കുറഞ്ഞെങ്കിലും വിദ്യാർഥികളുടെ വാഹനങ്ങളും ചെറിയ ചരക്ക് വാഹനങ്ങളും നിരവധി കടന്നുപോകുന്നുണ്ട്.
ചപ്പാത്ത് തകരാറിലായത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വശങ്ങളിലെ കൈവരികൾ തകർന്നത് താൽക്കാലികമായെങ്കിലും പുനസ്ഥാപിക്കാത്തത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാണ്. കഴിഞ്ഞ ആഴ്ച രണ്ട് ഇരുചക്ര വാഹനങ്ങൾ പുഴയിലേക്ക് വീണതും നാട്ടുകാരുടെ പ്രതിഷേധം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.