ചെർപ്പുളശ്ശേരി: നെല്ലായ അരീക്കൽപ്പടിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന രണ്ട് കരിങ്കൽ ക്വാറികളിൽ ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലശ്രീയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് ടിപ്പർ ലോറികൾ, ഹിറ്റാച്ചി, കംമ്പ്രെസർ ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ പിടികൂടി. അനധികൃതമായി കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കലക്ടർക്കും സബ് കലക്ടർക്കും പ്രദേശവാസികളുടെ പരാതികൾ ലഭിച്ചതിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലം ഉടമകളിൽനിന്നും പിടിച്ചെടുത്ത വാഹന ഉടമകളിൽനിന്നും പിഴ ഈടാക്കാനും മറ്റു നിയമനടപടികൾക്കും കലക്ടർക്കും ജിയോളജി വകുപ്പിനും വിശദമായ റിപ്പോർട്ട് നൽകുമെന്ന് റവന്യു അധികൃതർ അറിയിച്ചു. പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസീൽദാർമാരായ ഒ. ജയകൃഷ്ണൻ, പി.ആർ. മോഹനൻ, ബാബുരാജ്, വില്ലേജ് ഓഫിസർ സന്ധ്യമോൾ, വി.എഫ്.എമാരായ കെ. ഷാജി, എസ്. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.