കൊല്ലങ്കോട്: അറ്റകുറ്റപ്പണി നടത്തിയ ഊട്ടറ പാലം ഗതാഗതത്തിനായി തുറന്നു. നാട്ടുകാർക്ക് ആശ്വാസം. ഗായത്രി പുഴക്ക് കുറുകെയുള്ള പാലമാണ് ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് 50 ദിവസത്തിലധികമായി അടച്ചിട്ടത്. മൂന്ന് മീറ്റർ ഉയരത്തിൽ ബാരിയർ സ്ഥാപിച്ചതിനാൽ വലിയ ബസുകൾ, ലോറികൾ എന്നിവക്കുള്ള നിരോധനം തുടരും. ആംബുലൻസ്, മിനി ബസുകൾ തുടങ്ങിയവക്ക് കടന്നുപോകാം.
20 കോടി രൂപയിൽ നിർമിക്കുന്ന പുതിയ ഊട്ടറ പാലവും റെയിൽവേ മേൽപാലവും പൂർത്തീകരിക്കുന്നതോടെ വലിയ വാഹനങ്ങൾക്ക് ഗായത്രി പുഴ കടക്കാനാവും. പാലത്തിന്റെ സ്കെച്ച് വർക്കുകൾ പൂർത്തീകരിച്ചാൽ കരാർ നൽകുമെന്ന് നവീകരിച്ച പാലം ഉദ്ഘാടനം ചെയ്യാനെത്തിയ കെ. ബാബു എം.എൽ.എ പറഞ്ഞു. കൊല്ലങ്കോട്, വടവന്നൂർ, എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ബസ് ഉടമകൾ, ഓട്ടോ ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.