പാലക്കാട്: പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിൻ മാറി കുത്തിവച്ച കുഞ്ഞിനെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിരായിരി പി.എച്ച്.സിയിലെ ജെ.പി.എച്ച്.എൻ ചാരുതയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് ഡി.എം.ഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി ഇവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സിൻ മാറി കുത്തിവച്ചത്. ബി.സി.ജിയുടെ കുത്തിവപ്പ് എടുക്കുന്നതിനാണ് കുഞ്ഞിനെ പി.എച്ച്.സിയിൽ എത്തിച്ചത്. എന്നാൽ, 45 ദിവസം കഴിഞ്ഞ് നൽകേണ്ട വാക്സിനാണ് കുഞ്ഞിന് നൽകിയത്. ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തെ കുറിച്ച് ഡി.എം.ഒ വിശദമായ അന്വേഷണം തുടങ്ങി. കുഞ്ഞ് ജില്ല ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.