കോട്ടായി: കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ ചെലവിൽ കോട്ടായി വയോജന പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നു. വയോജന പാക്കിൽ ടൈൽസ് പതിക്കൽ, ഇരിപ്പിടങ്ങൾ ഒരുക്കൽ, പാർക്കിലേക്കുള്ള ഗേറ്റ് സ്ഥാപിക്കൽ, മലമ്പുഴ കനാൽ മുറിച്ചുകടക്കാൻ താൽക്കാലിക ഇരുമ്പുപാലം നിർമിക്കൽ, തട്ടുകട സ്ഥാപിക്കൽ, ശുചിമുറികൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് നടന്നു വരുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ 19 ലക്ഷം രൂപയാണ് ഇതിലേക്ക് അനുവദിച്ചിട്ടുള്ളത്. വയോജനങ്ങൾക്കും മറ്റും സായാഹ്നങ്ങളിൽ ഒത്തുകൂടാനും സമയം ചെലവഴിക്കാനും ഉദ്ദേശിച്ചാണ് വയോജന പാർക്ക് സ്ഥാപിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് പറഞ്ഞു. കോട്ടായി സെന്ററിൽനിന്ന് കുഴൽമന്ദം റോഡിലേക്ക് തിരിഞ്ഞയുടൻ മലമ്പുഴ കനാൽ പുറമ്പോക്കിലാണ് വയോജന പാർക്ക് നിർമിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.