പട്ടാമ്പി: വിളയൂർ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം അതീവ ശോച്യാവസ്ഥയിൽ. 1930ൽ ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനിർത്തിവരികയാണ്. കെട്ടിടത്തിന് മുകളിൽ ടാർപായ വിരിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെ സൂത്രപ്പണിയിലാണ് കെട്ടിടം നിലനിൽക്കുന്നത്.
പുതിയ കെട്ടിടം നിർമിക്കണമെന്ന നിരന്തര ആവശ്യം മാനിച്ച് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. പുതിയ കെട്ടിടത്തിനുള്ള രൂപരേഖ ഉടൻ തയാറാക്കുമെന്നാണ് സ്ഥലം എം.എൽ.എയുടെ പ്രതികരണം. വിളയൂർ സെന്ററിൽ 92 വർഷം മുമ്പാണ് രജിസ്ട്രാർ ഓഫിസ് കെട്ടിടം നിർമിച്ചത്. പിന്നീട് പിറകു വശത്ത് റെക്കോഡ് റൂമും ഓഫിസിലെത്തുന്നവർക്കുള്ള വിശ്രമ കേന്ദ്രവും നിർമിച്ചു.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഭൂമിയുടെ രേഖകൾ സുരക്ഷിതമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഓഫിസ് ജീവനക്കാരും ക്രയവിക്രയത്തിനെത്തുന്നവരും കെട്ടിടത്തിന്റെ ദുരവസ്ഥയിൽ ഏറെ കഷ്ടപ്പെടുകയാണ്. പുതിയ കെട്ടിടനിർമാണത്തിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.