പാലക്കാട്: സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ശുചിത്വ ബോധം ഉണ്ടായാലേ ശാശ്വതമായി മാലിന്യ നിർമാർജനം സാധ്യമാകൂവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നുമുതൽ സംഘടിപ്പിച്ച ശുചിത്വ ഭാരതം കാമ്പയിനിെൻറ ജില്ലതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ശുചിത്വ ഭാരതം കാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ ക്ലബുകൾക്കും വളൻറിയർമാർക്കും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉപഹാരങ്ങൾ നൽകി. നെഹ്റു യുവ കേന്ദ്ര ക്ലബുകളും വിവിധ കോളജ് നാഷനൽ സർവിസ് സ്കീം വളൻറിർമാരും ചേർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലയിൽ നടത്തിയ ശുചീകരണ യജ്ഞത്തിൽ 20,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്.
നാഷനൽ സർവിസ് സ്കീം ജില്ല കോഒാഡിനേറ്റർ മുഹമ്മദ് റഫീക്ക്, പ്രോഗ്രാം ഓഫിസർമാരായ ബി. സുജിത്, എം. ചന്ദ്രശേഖർ, കെ.ടി. സരള, എൻ. കർപകം, സി. സൂര്യ, എസ്. ശരത്, എ. ഉല്ലാസ് എന്നിവർ സംസാരിച്ചു. നാഷനൽ സർവിസ് സ്കീം വളൻറിയർമാരും ക്ലബ് പ്രവർത്തകരും ചേർന്ന് കലക്ടറേറ്റ് പരിസരം ശുചീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.