പുതുനഗരം പഞ്ചായത്തിൽ വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾക്ക് നേരിട്ട് തെളിവെടുപ്പിനെത്തിയവർ

വോട്ടർപട്ടിക: തെളിവെടുപ്പിന് കോവിഡ്​ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നാവശ്യം

പുതുനഗരം: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട തെളുവെടുപ്പിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ‍്യം. കഴിഞ്ഞ ദിവസം നൂറിലധികം നാട്ടുകാരാണ് പുതുനഗരം പഞ്ചായത്ത് ഓഫിസിൽ നേരിട്ടുള്ള തെളിവെടുപ്പിനെത്തിയത്. ഒന്നു മുതൽ ഏഴുവരെയുള്ള വാർഡുകൾ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടു​ന്ന സാഹചര്യത്തിൽ ഇത്രയധികം ആളുകൾ എത്തിയതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

പഞ്ചായത്ത് ഓഫിസിൽ ബുധനാഴ്ച രാവിലെ എത്തിയവർ സാമൂഹിക അകലം പാലിക്കാതെ നിന്നതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ടുകൾ ഉള്ള പഞ്ചായത്തിൽ ഓൺലൈൻ ഹിയറിങ്​ നടത്താമെന്നിരിക്കെ നേരിൽ എത്തി തെളിവെടുപ്പിന് ഹാജരാവണം എന്ന പഞ്ചായത്ത് അധികൃതരുടെ നിർദേശം പുനഃപരിശോധിക്കണമെന്ന് സി.പി.എമ്മും വെൽഫെയർ പാർട്ടിയും ആവശ്യപ്പെട്ടു.

നാലിലധികം കോവിഡ് മരണങ്ങളുണ്ടായ പഞ്ചായത്തിൽ വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിലെത്തിയോ ഓൺലൈൻ സംവിധാനമോ ഉപയോഗപ്പെടുത്താം. എന്നാൽ, നവംബർ പത്തിനകം തെളിവെടുപ്പ് പൂർത്തീകരിക്കണമെന്ന കലക്ടറേറ്റിലെ നിർദേശമനുസരിച്ചാണ് തെളിവെടുപ്പ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ല ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി പരാതികൾ പരിഹരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.